കോഴിക്കോട്: പിങ്ക് പൊലീസ് സംഘത്തിലെ ഉദ്യോഗസ്ഥയ്ക്ക് കൊവിഡെന്ന് സംശയിക്കുന്നതിനെ തുടർന്ന് പിങ്ക് പൊലീസിന്റെ സർവീസ് തൽക്കാലം നിർത്തിവെച്ചെന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ.
ഇതേ തുടര്‍ന്ന് പിങ്ക് പൊലീസിലെ 16 അംഗങ്ങളെ നിരീക്ഷണത്തിലാക്കി.
ഉദ്യോഗസ്ഥയുടെ ശ്രവം പരിശോധനക്ക് അയച്ചു.
അതിനിടെ, ജില്ലയില്‍ ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് പെരുവയല്‍ സ്വദേശി രാജേഷാണ് (45) മരിച്ചത്.