മലപ്പുറം: പെരിന്തൽമണ്ണ ഇ എം എസ് സഹകരണ ആശുപത്രിയിൽ അഞ്ചു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഫാർമസിസ്റ്റ് ഉൾപ്പടെ അഞ്ച് പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇവർ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
അതേസമയം മലപ്പുറത്ത് ഇന്ന് ഒരു കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. പെരുവെള്ളൂർ സ്വദേശി കോയാമു (82) ആണ് മരിച്ചത്.