കൊച്ചി: കൊച്ചി ബ്യൂട്ടിപാർലർ വെടിവയ്പ്പ് കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ഇനി ആന്റി ടെററിസ്റ്റ് സ്ക്വാഡിന്. എറണാകുളം ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിച്ചിരുന്നത്. രവി പൂജാരിക്കെതിരായ കുറ്റപത്രം നേരത്തെ സമർപ്പിച്ചിരുന്നു. തുടരന്വേഷണമാകും ആന്റി ടെററിസ്റ്റ് സ്ക്വാഡ് നടത്തുക.
അധോലോക കുറ്റവാളി രവി പൂജാരിയാണ് കേസിലെ മുഖ്യ പ്രതി. ഇയാൾ പ്രതിയായ കേരളത്തിലെ മറ്റ് രണ്ട് കേസുകൾ കൂടി ആന്റി ടെററിസ്റ്റ് സ്ക്വാഡിന് കൈമാറുമെന്നാണ് വിവരം.
2018 ഡിസംബര്‍ 15നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കൊച്ചി കടവന്ത്രയിൽ ലീന മരിയ പോളിന്‍റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാർലറിന് നേരെ ബൈക്കിലെത്തിയവർ വെടിവെക്കുകയായിരുന്നു.