ന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാനാവില്ലെന്ന് സുപ്രീംകോടതി. കോവിഡ് പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് റദ്ദാക്കാൻ കമ്മീഷന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് നൽകിയ പൊതുതാത്പര്യ ഹർജി സുപ്രീംകോടതി തള്ളിക്കൊണ്ടായിരുന്നു ഉത്തരവ്.
ഹർജിക്കാരോട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനും കോടതി നിർദേശിച്ചു. തെരഞ്ഞെടുപ്പ് റദ്ദാക്കാനും തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരങ്ങളിൽ ഇടപെടാനും കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. അതേസമയം ബിഹാർ തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിക്കുന്നത് സംബന്ധിച്ച ഒരു അറിയിപ്പും വന്നിട്ടില്ല.