ന്യൂഡൽഹി: ജെഇഇ, നീറ്റ് പരീക്ഷകൾ നടത്തുന്നതിനെതിരെ പ്രതിപക്ഷം സുപ്രീംകോടതിയിൽ. ഏഴ് സംസ്ഥാനങ്ങളിലെ മുതിർന്ന മന്ത്രിമാർ ചേർന്നാണ് സുപ്രീം കോടതി പുനപരിശോധന ഹർജി നൽകിയത്.
പരീക്ഷ നടത്താൻ ഒരു മാസം കൂടി സമയം വേണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. അതേസമയം നീറ്റ്, ജെഇഇ പരീക്ഷകള്‍ക്കുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. സെപ്റ്റംബര്‍ ഒന്ന് മുതല്‍ ആറ് വരെയാണ് രണ്ടു പരീക്ഷകളും നടത്തുന്നത്.