തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോകോൾ ഓഫീസിലുണ്ടായ തീപിടുത്തത്തിൽ നടക്കുന്ന അന്വേഷണം തൃപ്തി കരമല്ലെന്ന് ബിജെപി സംസ്ഥാൻ അധ്യക്ഷൻ കെ സുരേന്ദ്രൻ. മന്ത്രിമാര്‍ അന്വേഷണത്തിൽ ഏര്‍പ്പെടുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് മനസിലാകുന്നില്ല. സംസ്ഥാന സർക്കാരിന്റെ ചെല്ലപ്പെട്ടി തൂക്കുന്നവർ ആണ് അന്വേഷണ സംഘത്തിൽ ഉള്ളത്.
ഇത് അന്വേഷണ സംഘം അല്ല കേസ് അട്ടിമറി സംഘം ആണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ലൈഫ് പദ്ധതിയുടെ പേരിൽ മുഖ്യമന്ത്രി പച്ചക്കള്ളം പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.