ടേക്ക് ഓവര്‍ റൂട്ടുകളില്‍ മുപ്പത് ശതമാനം നിരക്ക് ഇളവ് പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി.
140 കിലോമീറ്ററിന് മുകളില്‍, പുതുതായി ആരംഭിച്ച ടേക്ക് ഓവര്‍ ബസുകള്‍ക്കാണ് നിരക്ക് ഇളവ് ബാധകമായിരിക്കുക. അനധികൃത സ്വകാര്യബസ് സര്‍വ്വീസുകളെ നേരിടാനാണ് കെഎസ്ആര്‍ടിസിയുടെ ഈ നടപടി.
കെഎസ്എസ്ആര്‍ടിസി ഓപ്പറേറ്റ് ചെയ്തു വരുന്ന പുതിയ ദീര്‍ഘ ദൂര സര്‍വ്വീസുകള്‍ക്ക് ഒപ്പം സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നതായി പരാതികള്‍ ലഭിച്ചിരുന്നു. ഇവ കെ എസ് എസ് ആര്‍ ടി ബസുകള്‍ക്ക് മുന്‍പായി സര്‍വ്വീസ് നടത്തുന്നതിലൂടെ കനത്ത നഷ്ടമാണ് വരുത്തുന്നത്. ഈ സാഹചര്യത്തിലാണ് പുതിയതായി ആരംഭി ച്ച 223 ടേക്ക് ഓവര്‍ സര്‍വീസുകള്‍ക്ക് 30 %നിരക്ക് ഇളവ് പ്രഖ്യാപിച്ചതെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.
നിരക്കിളവ് പ്രഖ്യാപിക്കുന്നതോടെ, ദീര്‍ഘദൂര യാത്രക്കാരെ കെഎസ്ആര്‍ടിസിയിലേക്ക് അടുപ്പിക്കാന്‍ സാധിക്കുമെന്നാണ് കെഎസ്ആര്‍ടിസിയുടെ കണക്കുകൂട്ടല്‍. ഇത് കൂടാതെ സ്വകാര്യ ബസുകളുടെ അനധികൃത സര്‍വീസിന് തടയിടാനും ഇതു സഹായിക്കുമെന്നും കെഎസ്ആര്‍ടിസി വിലയിരുത്തുന്നു.