സോണിയയും നദ്ദയും രാജ്യസഭയിലേക്ക്;

0
67

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയും, ബിജെപി(BJP) ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയും(JP Nadda) അടക്കം അഞ്ച് സ്ഥാനാര്‍ഥികള്‍ രാജ്യസഭയിലേക്ക്(Rajya Sabha) എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. സോണിയ രാജസ്ഥാനില്‍ നിന്നും ജെപി നദ്ദയും പാര്‍ട്ടിയുടെ മറ്റ് മൂന്ന് സ്ഥാനാര്‍ത്ഥികളും ഗുജറാത്തില്‍ നിന്നുമാണ് എംപിമാരായത്. ആരോഗ്യ പ്രശ്നങ്ങള്‍ കാരണം വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് 77 കാരിയായ സോണിയ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ഫെബ്രുവരി 14 ന് ജയ്പൂരില്‍ നിന്ന് സോണിയ രാജ്യസഭാ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുകയായിരുന്നു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് രാജ്യസഭാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം ഏപ്രിലില്‍ ഒഴിവു വരുന്ന സീറ്റിലേക്കാണ് സോണിയ ഗാന്ധി മത്സരിച്ചത്.

രാജ്യസഭാംഗമായ ഭൂപേന്ദ്ര യാദവിന്റെ (ബിജെപി) കാലാവധി ഏപ്രില്‍ 3ന് അവസാനിക്കുകയാണ്. ബിജെപി എംപി കിരോഡി ലാല്‍ മീണ എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന് ഡിസംബറില്‍ സഭയില്‍ നിന്ന് രാജിവച്ചതിനെ തുടര്‍ന്ന് മൂന്നാം സീറ്റ് ഒഴിഞ്ഞുകിടക്കുകയായിരുന്നു. 2004 മുതല്‍ ലോക്സഭയില്‍ റായ്ബറേലിയെ പ്രതിനിധീകരിക്കുന്ന സോണിയ ഗാന്ധി അഞ്ച് തവണ എംപിയായിട്ടുണ്ട്. അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടന്നാണ് തീരുമാനം. ഇതോടെയാണ് രാജ്യസഭയിലേക്ക് മത്സരിക്കാന്‍ നാമനിര്‍ദ്ദേശം സമര്‍പ്പിച്ചത്. 1999ല്‍ കോണ്‍ഗ്രസ് അധ്യക്ഷയായി ചുമതലയേറ്റ ശേഷം ബെല്ലാരിയില്‍ നിന്നാണ് അവര്‍ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്.

രാജസ്ഥാനില്‍ ബിജെപിയില്‍ നിന്നുള്ള ചുന്നിലാല്‍ ഗദാസിയ, മദന്‍ റാത്തോഡ് എന്നിവരും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനത്ത് 10 രാജ്യസഭാ സീറ്റുകളാണുള്ളത്. ഫലം വന്നപ്പോള്‍ കോണ്‍ഗ്രസിന് ആറും ബിജെപിക്ക് നാലും അംഗങ്ങളാണുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here