മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കെ.സുരേന്ദ്രൻ ഏകദിന ഉപവാസ സമരം ആരംഭിച്ചു

0
109

തിരുവനന്തപുരം : സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഏകദിന ഉപവാസ സമരം ആരംഭിച്ചു. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവന്ദ്ര ഫട്‌നാവിസ് സമരം ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്തു. പിണറായി വിജയൻ കേരളം കണ്ടതിൽ വെച്ച് ഏറ്റവും കഴിവുകെട്ട മുഖ്യമന്ത്രിയാണെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ പറഞ്ഞു.

തിരുവനന്തപുരം സ്വർണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി വി മുരളീധരനടക്കം നേരത്തേ ഉപവാസ സമരം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരിനെ കൂടുതൽ സമ്മർദത്തിലാക്കാൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും രംഗത്തെത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here