മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ കോവിഡ് മരണം 60,000 പിന്നിട്ടു. 60,254 പേരാണ് രാജ്യത്ത് ഇതുവരെ മരിച്ചത്. 24 മണിക്കൂറിനിടെ 644 പേർ മരണത്തിന് കീഴടങ്ങി. ലോകത്ത് ഏറ്റവും അധികം കോവിഡ് മരണനിരക്കുള്ള രാജ്യമാണ് മെക്സിക്കോ.
രാജ്യത്ത് 5.56 ലക്ഷം പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 24 മണിക്കൂറിനിടെ 6,482 പേർക്ക് കോവിഡ് പോസിറ്റീവായി. 3.80 ലക്ഷം പേർ ഇതുവരെ രോഗമുക്തരായി.