മനാമ: ബഹ്റൈനില്‍ ഒരു പ്രവാസിയില്‍ നിന്ന് 36 പേര്‍ക്ക് കൊവിഡ് വൈറസ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം. 40കാരനായ പ്രവാസിയും കമ്പനിയില്‍ ജോലി ചെയ്യുന്ന ഇയാളുടെ സഹപ്രവര്‍ത്തകരും ഒരേ സ്ഥലത്ത് ഒപ്പം താമസിച്ചിരുന്നവർക്കുമാണ് രോഗം പിടിപെട്ടിരിക്കുന്നത്.
ജൂണ്‍ 16 മുതല്‍ ബുധനാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം സമാന സ്വഭാവത്തിലുള്ള നാല് ക്ലസ്റ്ററുകള്‍ കൂടി അധികൃതര്‍ കണ്ടെത്തി. വിവരങ്ങള്‍ വെബ്‍സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.