തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് ദുബായിയിലുള്ളവരെ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ബാഗേജ് സ്വീകരിച്ചത് കോണ്സുലേറ്റിലുള്ളവരാണ്. അവരെ ചോദ്യം ചെയ്യുമെന്നാണ് കരുതിയതെന്നും എന്നാല്‍ ഇതുവരെ അതിനുള്ള നടപടികള്‍ സ്വീകരിച്ചു കണ്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷണത്തിന് കേന്ദ്ര ഏജന്‍സി തന്നെയാണ് വരേണ്ടത്. എന്‍ഐഎ വന്നു എന്നു കണ്ടപ്പോള്‍ അതിനെ സ്വാഗതം ചെയ്തുവെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.