തെലങ്കാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ആദ്യ തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കി രേവന്ദ് റെഡ്ഡി. തെലങ്കാന മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ പ്രഗതി ഭവനിന്റെ മുന്നിലെ ഉരുക്ക് ബാരിക്കേഡുകള്‍ പൊളിച്ചുനീക്കിയാണ് ആദ്യ തെരഞ്ഞെടുപ്പ് വാഗ്ദാനം രേവന്ദ് റെഡ്ഡി പാലിച്ചത്.
വര്‍ഷങ്ങളായി കാല്‍നട യാത്രികരെയടക്കം ഈ ബാരിക്കേഡുകള്‍ ബുദ്ധിമുട്ടിലാക്കിയിരുന്നു. ഇവ പൊളിച്ചുനീക്കുമെന്നത് രേവന്ദ് റെഡ്ഡിയുടെയും കോണ്‍ഗ്രസിന്റെയും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു.എല്‍ബി സ്റ്റേഡിയത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ നടക്കുമ്പോള്‍ തന്നെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്‍പില്‍ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ചിരുന്നു. 65 ഓളം തൊഴിലാളികള്‍ ചേര്‍ന്നാണ് ബാരിക്കേഡുകള്‍ പൊളിച്ചുനീക്കിയത്. 8.2 മീറ്റര്‍ വീതിയും 97.9 മീറ്റര്‍ നീളവുമാണ് ബാരിക്കേഡുകള്‍ക്കുള്ളത്.വ്യാഴാഴ്ച ഉച്ചയോടെയാണ് രേവന്ദ് റെഡ്ഡി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഇതോടെ രേവന്ദ് റെഡ്ഡി രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ മുഖ്യമന്ത്രിയായി മാറി. ഒന്‍പത് വര്‍ഷം മുന്‍പാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി സ്ഥിതി ചെയ്യുന്ന ബീഗംപേട്ടിയില്‍ ബാരിക്കേഡുകള്‍ ഉയര്‍ന്നത്. വാഹനഗതാഗതത്തിനും ഈ ബാരിക്കേഡുകള്‍ തടസ്സമുണ്ടാക്കിയിരുന്നു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുതിർന്ന നേതാവ് സോണിയ ഗാന്ധി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ, വയനാട് എംപി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.