ദില്‍ഷയെ ആരും ഒന്നും പറയരുതെന്ന് വ്യക്തമാക്കി റോബിന്‍:

0
53

ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ ഏറ്റവും കൂടുതല്‍ ചർച്ചാ വിഷയമായ രണ്ട് പേരുകളായിരുന്നു ദില്‍ഷ പ്രസന്നന്റേതും റോബിന്‍ രാധാകൃഷ്ണന്റേയും. റോബിന്‍ ദില്‍ഷയോട് തന്റെ പ്രണയം ഷോയ്ക്ക് അകത്ത് വെച്ച് തന്നെ തുറന്ന് പറഞ്ഞെങ്കിലും ഒരു സുഹൃത്തായി മാത്രമേ കാണാന്‍ കഴിയു എന്നുള്ള രീതിയിലായിരുന്നു ദില്‍ഷയുടെ മറുപടി. എന്നാല്‍ ഒരു ഘട്ടത്തില്‍ ഇരുവരും വിവാഹത്തിലേക്ക് എന്ന രീതിയില്‍ വരേയുള്ള പ്രചരണം ഉണ്ടായി. ഇരുവീട്ടുകാർക്കിടയിലും ഇത് സംബന്ധിച്ച ചർച്ചകള്‍ നടന്നുവെന്ന വാർത്തകളും പുറത്ത് വന്നു.

എന്നാല്‍ പിന്നീട് ദില്‍ഷ തന്റെ നിലപാട് വ്യക്തമാകി ഇപ്പോഴൊരു വിവാഹത്തിന് തയ്യാറല്ലെന്ന തുറന്ന് പറയുകയായിരുന്നു. ഇതോടെ ദില്‍ഷയ്ക്ക് നേരെ വലിയ വിമർശനവുമായി റോബിന് ആരാധകരും രംഗത്ത് എത്തി. തന്റെ വിവാഹം മറ്റൊരു പെണ്‍കുട്ടിയുമായി ഉറപ്പിച്ചെന്ന് റോബിന്‍ പറഞ്ഞതിന് ശേഷവും ദില്‍ഷയ്ക്കെതിരായ അക്രമണത്തിന് കുറവൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ ഈ വിഷയത്തില്‍ തന്റെ നിലപാട് തുറന്ന് പറഞ്ഞ് റോബിന്‍ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.

‘ദില്‍ഷയും ഞാനും തമ്മില്‍ ബിഗ് ബോസിന് അകത്ത് നല്ല സുഹൃത്തുക്കളായിരുന്നു. പുറത്തിറങ്ങി, ഇപ്പോള്‍ ഫ്രണ്ട്ഷിപ്പോ മറ്റ് കാര്യങ്ങളോ ഒന്നും മെയ്ന്റൈന്‍ ചെയുന്നില്ല. ഹെല്‍ത്തിയായി തന്നെ അത് ക്ലോസ് ചെയ്തു. പക്ഷെ ഇപ്പോഴും അതിന്റെ പേരില്‍ ചില പ്രശ്നങ്ങളും മറ്റ് കാര്യങ്ങളും നടക്കുന്നുണ്ട്. അതൊന്നും ഇനി വേണ്ട എന്നുള്ളത് എന്റെ ഒരു അപേക്ഷയാണ്’- റോബിന്‍ പറയുന്നു.

ദില്‍ഷ അവരുടെ ജീവിതവുമായി മുന്നോട്ട് പോവുന്നുണ്ട്. ഞാന്‍ എന്റെ ജീവിതവുമായി മുന്നോട്ട് പോവുകയാണ്. അതുകൊണ്ട് സോഷ്യല്‍ മീഡിയ ഫൈറ്റ് ഒന്നും വേണ്ടതില്ല എന്നുള്ളതാണ് എന്റെ ഒരു അപേക്ഷ. ഞാന്‍ സുരജുമായി ഈ വിഷയം സംസാരിച്ച് പ്രശ്നങ്ങളെല്ലാം പരിഹരിച്ചിട്ടുണ്ടെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ റോബിന്‍ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here