രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയേക്കും എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമാണ്. വിദേശത്തേക്ക് ചികിത്സക്കായി പോകുന്നതിന് മുമ്പ് പ്രസിഡണ്ട് സ്ഥാനം ഏറ്റെടുക്കാന്‍ ഗെഹ്‌ലോട്ടിനോട് സോണിയാ ഗാന്ധി അഭ്യര്‍ത്ഥിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.അശോക് ഗെഹ്‌ലോട്ട് കോണ്‍ഗ്രസ് അധ്യക്ഷനായി എത്തുകയാണെങ്കില്‍ രണ്ട് പതിറ്റാണ്ടിന് ശേഷം നെഹ്‌റു കുടുംബത്തില്‍ നിന്നല്ലാതെ ആ സ്ഥാനം അലങ്കരിക്കുന്ന ആദ്യത്തെ നേതാവാകും അദ്ദേഹം. 1998 ലാണ് സീതാറാം കേസ്‌രിയില്‍ നിന്ന് സോണിയ ഗാന്ധി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നത്. ശേഷം 2017 ഡിസംബറില്‍ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ മധ്യത്തില്‍ സോണിയ അധ്യക്ഷ സ്ഥാനം രാഹുല്‍ ഗാന്ധിക്ക് കൈമാറി. 2019 ജൂലൈയില്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതിനെ തുടര്‍ന്ന് രാഹുല്‍ രാജിവയ്ക്കുകയായിരുന്നു.
പിന്നീട് കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷയായി ചുമതലയേറ്റ സോണിയ ഗാന്ധി നാളിതുവരെ ആ സ്ഥാനത്ത് തുടര്‍ന്നു. 2020ല്‍ 23 വിമത കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടിയില്‍ ആഭ്യന്തര പരിഷ്‌കാരങ്ങള്‍ ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തെഴുതിയിരുന്നു. കുടുംബാധിപത്യമെന്ന ബിജെപി വിമര്‍ശനം ഇല്ലാതാക്കാനാണ് കോണ്‍ഗ്രസ് ശ്രമം.