ചെന്നൈ: ഗുജറാത്ത് കലാപത്തിനിടെ കൂട്ടബലാല്‍സംഗം ചെയ്യപ്പെട്ട ബില്‍ക്കീസ് ബാനു കേസില്‍ പ്രതികളെ വിട്ടയച്ച സര്‍ക്കാര്‍ നടപടിക്കെതിരെ നടി ഖുഷ്ബു രംഗത്ത്. ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗമായ ഖുഷ്ബുവിന്റെ പ്രതികരണം വലിയ ചര്‍ച്ചയാകുകയാണ്. പ്രതികളെ വിട്ടയച്ച ഗുജറാത്തിലെ ബിജെപി സര്‍ക്കാരിന്റെ നടപടി വിവാദത്തിലായിരിക്കെ, ആദ്യമായി കടുത്ത ഭാഷയില്‍ പ്രതികരിക്കുന്ന പാര്‍ട്ടി നേതാവാണ് ഖുഷ്ബു.
എന്നാല്‍ പാര്‍ട്ടി ഔദ്യോഗികിമായി ഇക്കാര്യത്തില്‍ നിലപാട് എടുത്തിട്ടില്ല. നേരത്തെ കോണ്‍ഗ്രസ് നേതാവിയിരുന്ന ഖുഷ്ബു കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിലാണ് ബിജെപിയില്‍ ചേര്‍ന്നത്. ബില്‍ക്കീസ് ബാനു കേസില്‍ പ്രതികളെ വിട്ടതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് ഖുഷ്ബുവിന്റെ പ്രതികരണം.
പ്രതികളെ വിട്ടയച്ചതിനെതിരെ രംഗത്തെത്തിയ ആദ്യ ബിജെപി നേതാവാണ് ഖുഷ്ബു. ഈ പ്രതികരണത്തോട് പാര്‍ട്ടി മൗനം പാലിക്കുകയാണ്. നേരത്തെ കോണ്‍ഗ്രസ് നേതാവായിരുന്നു ഖുഷ്ബു. പിന്നീട് ബിജെപിയില്‍ ചേരുകയാണ് ചെയ്തത്. തമിഴ്‌നാട്ടില്‍ ബിജെപിയുടെ വളര്‍ച്ചയ്ക്ക് വേണ്ടിയുള്ള പ്രചാരണത്തിലാണവര്‍. അതിനിടെയാണ് ബിജെപി സര്‍ക്കാരിന്റെ നടപടിക്കെതിരെ ഖുഷ്ബു രംഗത്തുവന്നിരിക്കുന്നത്.