ദില്ലി: വൈഎസ്‌ആര്‍ കോണ്‍ഗ്രസ് എന്‍ഡിഎയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി ദില്ലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
കേന്ദ്ര മന്ത്രിസഭ പുനഃസംഘടന ഉണ്ടാകുമെന്നും വൈഎസ്‌ആര്‍ പാര്‍ടിക്ക് രണ്ട് മന്ത്രിമാരെ നല്‍കുമെന്നും സൂചനകള്‍ പുറത്തുവരുന്നുണ്ട്. ആഭ്യന്തര മന്ത്രി അമിത്ഷായെ കണ്ട ശേഷമാണ് ജഗന്‍ മോഹന്‍ റെഡി പ്രധാനമന്ത്രിയെ കണ്ടത്.
ലോക്സഭയില്‍ 20 അംഗങ്ങളാണ് വൈഎസ്.ആര്‍ കോണ്‍ഗ്രസിനുള്ളത്. ബിജെപിയുടെ പുതിയ ഭാരവാഹികളുടെ യോഗവും ഇന്ന് ദില്ലിയില്‍ ചേര്‍ന്നു. ജെപി നദ്ദയുടെ അദ്ധ്യക്ഷതയിലായിരുന്നു യോഗം. പാര്‍ട്ടി ഉപാദ്ധ്യക്ഷനായി എപി അബ്ദുള്ളക്കുട്ടി ചുമതലയേറ്റു.ന്യൂനപക്ഷങ്ങളെ പാര്‍ടിയിലേക്ക് അടുപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.