ഒമാനില്‍ കൊവിഡ് ബാധിച്ച് ഒന്‍പത് പേര്‍ മരിച്ചു

0
117

മസ്‍കത്ത്: ഒമാനില്‍ കൊവിഡ് ബാധിച്ച് ഒന്‍പത് പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് മരണങ്ങള്‍ 597 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 192 പേര്‍ക്ക് കൂടി രാജ്യത്ത് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. അതേസമയം 165 പേര്‍ രോഗമുക്തരാവുകയും ചെയ്തു.

ഒമാനില്‍ ഇതുവരെ 83,418 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഇവരില്‍ 77,977 പേര്‍ ഇതിനോടകം രോഗമുക്തരായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here