07 / 10 / 2020: പ്രധാന വാർത്തകൾ

0
91


പ്രധാന വാർത്തകൾ
📰✍🏻 ലോകത്ത് ആകെ കൊറോണ ബാധിതർ ഇതുവരെ :36,029,658
ആകെ മരണ സംഖ്യ :1,053,994
📰✍🏻 ഇന്ത്യയിൽ 24 മണിക്കൂറിനിടെ പുതുതായി രോഗ ബാധിതർ : 61,267
മരണമടഞ്ഞത് : 884 പേർ
ആകെ രോഗികളുടെ എണ്ണം :6,754,179
ആകെ മരണ സംഖ്യ :104,591
📰✍🏻 കേരളത്തിൽ ഇന്നലെ 7871 പേർക്ക് രോഗബാധ , 25 മരണങ്ങൾ,6910 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് ഇന്ന് രോഗമുണ്ടായത്. ഉറവിടം അറിയാത്ത 640 പേരുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 111 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ് ,4981 പേര്‍ക്ക് രോഗമുക്തി ഉണ്ടായി.
📰✍🏻 പുതിയ രോഗികള്‍ ജില്ല തിരിച്ച് :
തിരുവനന്തപുരം – 989
കൊല്ലം -845
പത്തനംതിട്ട – 330
ഇടുക്കി – 56
കോട്ടയം – 427
ആലപ്പുഴ – 424
എറണാകുളം -837
മലപ്പുറം -854 .
പാലക്കാട് – 520 .
തൃശൂര്‍ – 757 .
കണ്ണൂര്‍- 545 .
വയനാട് – 135 .
കോഴിക്കോട് – 736 .
കാസര്‍കോട് – 416 .
📰✍🏻ലൈ​ഫ്​​മി​ഷ​ന്‍ ക്ര​മ​ക്കേ​ടി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റെ സി.​ബി.​െ​എ ഉ​ട​ന്‍ ചോ​ദ്യം​ചെ​യ്യും
📰✍🏻ലൈ​ഫ്​ മി​ഷ​ന്‍ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പി​ടി​ച്ചെ​ടു​ത്ത രേ​ഖ​ക​ള്‍ സി.​ബി.​ഐ​ക്ക് കൈ​മാ​റേ​ണ്ടെ​ന്ന് വി​ജി​ല​ന്‍​സ് തീ​രു​മാ​നം. പി​ടി​ച്ചെ​ടു​ത്ത ഫ​യ​ലു​ക​ള്‍ അ​ന്വേ​ഷ​ണ​സം​ഘം തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ന്‍​സ് പ്ര​ത്യേ​ക കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചു.
📰✍🏻യു.​എ.​ഇ കോ​ണ്‍​സു​ലേ​റ്റി​െന്‍റ ന​യ​ത​ന്ത്ര ചാ​ന​ല്‍ വ​ഴി സ്വ​ര്‍​ണം ക​ട​ത്തി​യ കേ​സി​ലെ ര​ണ്ട്​ പ്ര​തി​ക​ള്‍ യു.​എ.​ഇ​യി​ല്‍ അ​റ​സ്​​റ്റി​ലാ​യ​താ​യി എ​ന്‍.​ഐ.​എ. കേ​സി​ലെ മൂ​ന്നും 10 ഉം ​പ്ര​തി​ക​ളാ​യ ഫൈ​സ​ല്‍ ഫ​രീ​ദ്, റ​ബി​ന്‍​സ്​ ഹ​മീ​ദ്​ എ​ന്നി​വ​രെ​യാ​ണ്​ ദു​ബൈ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​തെ​ന്ന്​ എ​ന്‍.​ഐ.​എ എ​റ​ണാ​കു​ളം പ്ര​ത്യേ​ക കോ​ട​തി​യെ അ​റി​യി​ച്ചു
📰✍🏻തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജ് വഴി സ്വര്‍ണംകടത്തിയ കേസില്‍ സ്വപ്ന സുരേഷ് അടക്കമുളള ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ കൊച്ചി എന്‍ ഐ എ കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
📰✍🏻ഹാ​ഥ​റ​സി​ല്‍ സ​വ​ര്‍​ണ ഹി​ന്ദു​ക്ക​ള്‍ 19കാ​രി ദ​ലി​ത്​ യു​വ​തി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്​​തു മ​ര്‍​ദി​ച്ചു കൊ​ന്ന സം​ഭ​വം ന​ടു​ക്കു​ന്നു​വെ​ന്ന്​ സു​പ്രീം​കോ​ട​തി
📰✍🏻കോവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തില്‍ നിലവിലെ സസ്പെന്‍ഷന്‍ പിന്‍വലിച്ച്‌ ഉത്തരവാദികള്‍ക്കെതിരെ നടപടിക്ക് സര്‍ക്കാര്‍ ഉത്തരവ്.
📰✍🏻വിദഗ്ധ സമിതിയല്ലെന്നും ഡോക്ടര്‍മാരുടെ ഒരു സംഘടന മാത്രമാണ് ഐഎംഎ എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍
📰✍🏻ഉത്സവങ്ങളും പെരുന്നാളുകളും അടക്കം ആളു കൂടുന്ന ആഘോഷങ്ങള്‍ നടത്തുന്നതിന് മാര്‍ഗ രേഖയുമായി കേന്ദ്ര സര്‍ക്കാര്‍. അതേസമയം കണ്ടെയ്ന്മെന്റ് മേഖലകളില്‍ ഒരു ആഘോഷ പരിപാടികളും പാടില്ലെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം വ്യക്തമാക്കി
📰✍🏻സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നവംബര്‍ അവസാനം നടത്താന്‍ സാധ്യത. ഒക്ടോബര്‍ അവസാനം വിജ്ഞാപനം പുറപ്പെടുവിച്ചേക്കും.
📰✍🏻സിപിഐ എം പുതുശേരി ബ്രാഞ്ച് സെക്രട്ടറി പി യു സനൂപിനെ കുത്തിക്കൊന്ന കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. ആര്‍എസ്‌എസ്–- സംഘപരിവാര്‍ പ്രവര്‍ത്തകനായ ചിറ്റിലങ്ങാട് തറയില്‍ നന്ദനന്‍ (50) ആണ് അറസ്റ്റിലായത്.
📰✍🏻കേന്ദ്രം പ്രഖ്യാപിച്ച അണ്‍ലോക്ക് നടപടികളെ അവഗണിക്കാനാവില്ലെങ്കിലും, സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കാന്‍ സമയമായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
📰✍🏻ഹ​​​​ത്രാ​​​​സ് സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ ഉ​​​​ത്ത​​​​ര്‍​​​​പ്ര​​​​ദേ​​​​ശ് സ​​​​ര്‍​​​​ക്കാ​​​​രി​​​​നെ വി​​​​മ​​​​ര്‍​​​​ശി​​​​ച്ച്‌ കോ​​​​ണ്‍​​​​ഗ്ര​​​​സ് നേ​​​​താ​​​​വ് രാ​​​​ഹു​​​​ല്‍ ഗാ​​​​ന്ധി. ഹ​​​​ത്രാ​​​​സ് സം​​​​ഭ​​​​വ​​​​ത്തെ ദു​​​​ര​​​​ന്തമെ​​​​ന്നു വി​​​​ശേ​​​​ഷി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള മാ​​​​ന്യ​​​​ത യു​​​​പി മു​​​​ഖ്യ​​​​മ​​​​ന്ത്രി യോ​​​​ഗി ആ​​​​ദി​​​​ത്യ​​​​നാ​​​​ഥ് കാ​​​​ണി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു
📰✍🏻കെ ​​​​എ​​​​സ്‌ആ​​​​ര്‍​​​​ടി​​​​സി യു​​​​ടെ ഓ​​​​ണ്‍​​​​ലൈ​​​​ന്‍ സീ​​​​റ്റ് ബു​​​​ക്കിം​​​​ഗി​​​​നു​​​​ള്ള എ​​​​ന്‍റെ കെ ​​​​എ​​​​സ്‌ആ​​​​ര്‍​​​​ടി​​​​സി മൊ​​​​ബൈ​​​​ല്‍ ആ​​​​പ്, കെ ​​​​എ​​​​സ്‌ആ​​​​ര്‍​​​​ടി​​​​സി ലോ​​​​ജി​​​​സ്റ്റി​​​​ക്സ് കാ​​​​ര്‍​​​​ഗോ സ​​​​ര്‍​​​​വീ​​​​സ് എ​​​​ന്നി​​​​വ​​​​യു​​​​ടെ ഉ​​​​ദ്ഘാ​​​​ട​​​​ന​​​​വും ജ​​​​ന​​​​ത സ​​​​ര്‍​​​​വീ​​​​സി​​​​ന്‍റെ ലോ​​​​ഗോ പ്ര​​​​കാ​​​​ശ​​​​ന​​​​വും മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍ നി​​​​ര്‍​​​​വ​​​​ഹി​​​​ച്ചു.
📰✍🏻സിബിഐ കേന്ദ്രസര്‍ക്കാരിന്റെ കളിപ്പാവ മാത്രമാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാല.
📰✍🏻ആരാധനാലയങ്ങളില്‍ 20 പേര്‍ക്ക് പ്രവേശനം ആകാം എന്ന് സംസ്ഥാന സര്‍ക്കാര്‍. ആരാധനാലയങ്ങളില്‍ കര്‍ശന പ്രോട്ടോക്കോള്‍ പാലിച്ച്‌ 20 പേര്‍ക്ക് പ്രവേശിക്കാം.
📰✍🏻സംസ്ഥാനത്ത് കൊവിഡ് ഡ്യൂട്ടിയില്‍ ഏര്‍പ്പെട്ട പൊലീസുകാര്‍ക്ക് ബഹുമതിയായി നല്‍കാനിരുന്ന ‘കൊവിഡ് വോറിയര്‍’ എന്ന് രേഖപ്പെടുത്തിയ പതക്കത്തിന് പണം ആവശ്യപ്പെട്ട് ഡി.ജി.പി ലോക്നാഥ് ബഹ്റ സര്‍ക്കുലര്‍ പുറത്തിറക്കി.എന്നാല്‍ സംഭവം ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്.
📰✍🏻തമിഴ്നാട്ടില്‍ ഇന്നലെ 5,017 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 6,30,408 ആയി. ഇന്നലെ 71 പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചപ്പോള്‍ 5,548 പേര്‍ രോഗമുക്തരായി.
📰✍🏻കോ​​​​വി​​​​ഡ് ജാ​​​​ഗ്ര​​​​താ പോ​​​​ര്‍​​​​ട്ട​​​​ലി​​​​ല്‍ ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്യു​​​​ന്ന​​​​വ​​​​ര്‍​​​​ക്ക് മാ​​​​ത്രം ശ​​​​ബ​​​​രി​​​​മ​​​​ല ക്ഷേ​​​​ത്ര ദ​​​​ര്‍​​​​ശ​​​​നം അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​മെ​​​​ന്നാ​​​​ണ് വി​​​​ദ​​​​ഗ്ധ സ​​​​മി​​​​തി റി​​​​പ്പോ​​​​ര്‍​​​​ട്ടെ​​​​ന്ന് ദേ​​​​വ​​​​സ്വം മ​​​​ന്ത്രി ക​​​​ട​​​​കം​​​​പ​​​​ള്ളി സു​​​​രേ​​​​ന്ദ്ര​​​​ന്‍.
📰✍🏻ജിഎസ്ടി നഷ്ടപരിഹാരമായി സെപ്തംബര്‍വരെ കേരളത്തിന് ലഭിക്കേണ്ടത് 8506 കോടി രൂപ. കേന്ദ്ര ധനമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പ്രഖ്യാപനത്തിലൂടെ ലഭിച്ചത് 915 കോടി
📰✍🏻സെക്രട്ടേറിയറ്റ് പൊതുഭരണ വകുപ്പിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലുണ്ടായ തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് കണ്ടെത്താനായിട്ടില്ലെന്ന് ഫോറന്‍സിക് പരിശോധനാഫലം.
📰✍🏻യു​​​എ​​​ഇ കോ​​​ണ്‍​സു​​​ലേ​​​റ്റ് വ​​​ഴി ഈ​​​ന്ത​​​പ്പ​​​ഴം ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്തു സ്‌​​​കൂ​​​ള്‍​കു​​​ട്ടി​​​ക​​​ള്‍​ക്കു വി​​​ത​​​ര​​​ണം ചെ​​​യ്തത് ശിവശങ്കറുടെ വാക്കാലുളള നിർദ്ദേശപ്രകാരമെന്ന് വ​​​നി​​​താ ശി​​​ശു​​​ക്ഷേ​​​മ ഡ​​​യ​​​റ​​​ക്ട​​​ര്‍ ടി.​​​വി. അ​​​നു​​​പ​​​മ​​​യുടെ മൊഴി
✈️✈️✈️✈️
വിദേശ വാർത്തകൾ
📰✈️സഹകരണ കരാര്‍ ഒപ്പുവെച്ച്‌​ ദിവസങ്ങള്‍ക്കുള്ളില്‍ യു.എ.ഇ -ഇസ്രായേല്‍ വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്​ച നടത്തി.
📰✈️എട്ടുമാസം മുമ്ബ്​ യു.എ.ഇയില്‍ എത്തിയ കോവിഡ്​ മഹാമാരി ഇതുവരെ പിടികൂടിയത്​ 100,794 പേരെ. ചൊവ്വാഴ്​ച 1,061​ കേസുകള്‍ കൂടി റിപ്പോര്‍ട്ട്​ ചെയ്​തതോടെയാണ്​ രോഗബാധിതരുടെ എണ്ണം ലക്ഷം കടന്നത്​. 435 പേരാണ്​ ഇതുവരെ മരിച്ചത്​.
📰✈️ബ്രി​ട്ട​നി​ല്‍ ചൊ​വ്വാ​ഴ്ച മാ​ത്രം 14,542 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 530,113 ആ​യി ഉ​യ​ര്‍​ന്നു.42,445 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി. ചൊ​വ്വാ​ഴ്ച മാ​ത്രം 80ലേ​റെ​പ്പേ​രാ​ണ് മ​രി​ച്ച​ത്
📰✈️സൗദി അറേബ്യയില്‍ ഹൂതികളുടെ വ്യോമാക്രമണം പരാജയപ്പെടുത്തിയതായി അറബ് സഖ്യസേന അറിയിച്ചു.
📰✈️കൊറോണയെ തുടര്‍ന്ന് വിമാന സര്‍വ്വീസുകള്‍ റദ്ദ് ചെയ്യുന്നതിന് മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ഇളവുകള്‍ നല്‍കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. അടുത്ത വര്‍ഷം ഡിസംബര്‍ 31 വരെ ഇവര്‍ക്ക് യാത്ര ചെയ്യാമെന്ന് എയര്‍ ഇന്ത്യാ എക്സ്പ്രസ് അറിയിച്ചു.
📰✈️കൊവിഡില്‍ നിന്ന് പൂര്‍ണമായി ഭേദമാകുന്നതിന് മുമ്ബ് നാലു ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ തിരിച്ചെത്തി.
📰✈️അഫ്ഗാനിസ്ഥാനില്‍ ഗവര്‍ണറെ ലക്ഷ്യമിട്ടു നടന്ന കാര്‍ ബോംബ് സ്ഫോടനത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു.
📰✈️ഭൗതികശാസ്ത്രത്തിലും ഇക്കൊല്ലം നൊബേല്‍ സമ്മാനം മൂന്നുപേര്‍ക്ക്. തമോഗര്‍ത്തങ്ങളെക്കുറിച്ചുള്ള പഠനത്തിനാണ് ബ്രിട്ടീഷുകാരന്‍ റോജര്‍ പെന്‍റോസ് (89), ജര്‍മന്‍കാരന്‍ റെയ്നാര്‍ഡ് ഗെന്‍സെല്‍ (68), അമേരിക്കന്‍ ശാസ്ത്രജ്ഞ ആന്‍ഡ്രിയ ഗെസ് (55) എന്നിവര്‍ പുരസ്കാരത്തിന് അര്‍ഹരായത്.
📰✈️കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സബ അല്‍ ഖാലിദ് അല്‍ സബ അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്‌മദ് അല്‍ ജാബര്‍ അല്‍ സബയ്ക്ക് തന്റെ മന്ത്രിസഭയുടെ രാജിക്കത്ത് കൈമാറി. മന്ത്രിസഭയില്‍ ആത്മവിശ്വാസം രേഖപ്പെടുത്തിയ അമീര്‍ ഭരണഘടനാ ചുമതലകള്‍ നിറവേറ്റുന്നത് തുടരാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
📰✈️വന്ദേ ഭാരത് മിഷന്റെ ഭാഗമായി സൗദി അറേബ്യയില്‍ നിന്നുള്ള ഏഴാം ഘട്ട വിമാന സര്‍വീസുകളുടെ പട്ടിക സൗദിയിലെ ഇന്ത്യന്‍ എംബസ്സി പ്രഖ്യാപിച്ചു. ഈ മാസം 24 വരെയുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാന സര്‍വീസുകളുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. 19 വിമാന സര്‍വീസുകള്‍ ആണ് ഏഴാം ഘട്ടത്തില്‍ കേരളത്തിലേക്കുള്ളത്.
🎖️🏑🏸🥍🏏⚽🥉
കായിക വാർത്തകൾ
📰🏏 ഐ പി എൽ ൽ രാജസ്ഥാന് എതിരെ മുംബെക്ക് ജയം
📰🏏അഫ്ഗാന്‍ ക്രിക്കറ്റ് താരം അന്തരിച്ചു. അഫ്ഗാനിസ്ഥാന്റെ മധ്യനിര ബാറ്റ്സ്മാനായ നജീബ് താരകായ് (29) ആണ് അന്തരിച്ചത്. കഴിഞ്ഞ രണ്ടിനുണ്ടായ വാഹനാപകടത്തില്‍ തലയ്ക്കു ഗുരുതര പരുക്കേറ്റ് കോമയിലായിരുന്നു താരം.
📰🥍ഫ്രഞ്ച് ഓപ്പണില്‍ കളിമണ്ണ് കോര്‍ട്ടിലെ രാജകുമാരന്‍ മൂന്നാം സീഡ് ഡൊമിനിക് തീമിനെ വീഴ്‌ത്തി അര്‍ജന്റീനന്‍ താരം ഡീഗോ ഷ്വാര്‍ട്ട്സ്മാന്‍.
📰⚽ഐ ലീഗ് ഫുട്ബോള്‍ ഇക്കുറി ഡിസംബറിലേക്ക് നീളും. നവംബറില്‍ നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. കോവിഡ്മൂലം പരിശീലനം അസാധ്യമായ സാഹചര്യത്തിലാണ് മാറ്റം
📰⚽ലിവര്‍പൂള്‍ ടീമിലെ മൂന്നാമത്തെ കളിക്കാരനും കോവിഡ് സ്ഥിരീകരിച്ചു. വിങ്ങര്‍ ഷെര്‍ദാന്‍ ഷഖീരിക്കാണ് പോസിറ്റീവായത്
📰🏏ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ അടുത്താഴ്ച പ്രഖ്യാപിക്കും
📰🥍അര്‍ജന്റീനയുടെ ഇരുപത്തിമൂന്നുകാരി നാദിയ പൊഡൊറോസ്ക ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് വനിതാ വിഭാഗം സെമിഫൈനലില്‍ കടന്നു.

LEAVE A REPLY

Please enter your comment!
Please enter your name here