മോസ്കോ: തെരഞ്ഞെടുപ്പില്‍ കൃത്രിമം ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികളും ജനങ്ങളും രംഗത്തിറങ്ങിയതോടെ മുന്‍ സോവിയറ്റ് റിപ്പബ്ലിക്കായ കിര്‍ഗിസ്ഥാനില്‍ െതരഞ്ഞെടുപ്പ് ഫലം അസാധുവാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ പ്രഖ്യാപിച്ചു.
തലസ്ഥാനമായ ബിഷ്കെക് അടക്കം നഗരങ്ങളില്‍ ആയിരങ്ങള്‍ പ്രക്ഷോഭ രംഗത്തിറങ്ങിയതോടെയാണ് നടപടി. പ്രധാനപ്പെട്ട സര്‍ക്കാര്‍ ഒാഫിസുകള്‍ പിടിച്ചെടുത്ത പ്രക്ഷോഭകര്‍, പ്രസിഡന്‍റ് സൂറോണ്‍ബായ് ജീബെകോയെ പുറത്താക്കുമെന്നും പ്രഖ്യാപിച്ചു.
തെരഞ്ഞെടുപ്പിെന്റ ആദ്യ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ ഭരണപക്ഷത്തെ അനുകൂലിക്കുന്ന രണ്ട് പാര്‍ട്ടികള്‍ക്കായിരുന്നു മേധാവിത്തം. ഇതോെട തെരഞ്ഞെടുപ്പ് കൃത്രിമം ചൂണ്ടിക്കാട്ടി 12ലധികം പ്രതിപക്ഷ പാര്‍ട്ടികളിലെ അംഗങ്ങള്‍ തെരുവിലിറങ്ങി.പാര്‍ലമെന്‍റും പ്രസിഡന്റിെന്റ ഒാഫിസും അടങ്ങുന്ന കെട്ടിടങ്ങളും പ്രതിഷേധക്കാര്‍ കൈയടക്കി. പൊലീസിനെയും സുരക്ഷ സേനയെയും ഉപയോഗിച്ച് അടിച്ചമര്‍ത്താനുള്ള നീക്കവും പരാജയപ്പെട്ടു.
സംഘര്‍ഷങ്ങളില്‍ ഒരാള്‍ മരിക്കുകയും 600ഒാളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അഴിമതി കേസില്‍ 11 വര്‍ഷം ശിക്ഷിക്കപ്പെട്ട് ജയിലിലായ മുന്‍ പ്രസിഡന്‍റ് അല്‍മാസ്ബെക് അതംബയേവിനെ മോചിപ്പിക്കുകയും ചെയ്തു.