ഭൗമശാസ്ത്ര നൊബൈൽ പുരസ്കാരം മൂന്ന് പേർക്ക്

0
119

ബ്രി​ട്ടീ​ഷു​കാ​ര​നാ​യ റോ​ജ​ര്‍ പെന്‍റോ​സ്, ജ​ര്‍​മ​ന്‍കാരന്‍ ​റീ​ന്‍​ഹാ​ര്‍​ഡ്​ ജെ​ന്‍​സെ​ല്‍, അ​മേ​രി​ക്കയില്‍നിന്നുള്ള ആ​ന്‍​ഡ്രി​യ ഗ്വെ​സ്​ എ​ന്നി​വ​ര്‍​ക്കാ​ണ്​ പു​ര​സ്​​കാ​രം

 

സ്​​റ്റോ​ക്​​​ഹോം: ഇൗ ​വ​ര്‍​ഷ​ത്തെ ഭൗ​തി​ക ശാ​സ്​​​ത്ര നൊ​േ​ബ​ല്‍ സ​മ്മാ​നം മൂ​ന്നു​ ശാ​സ്ത്ര​ജ്ഞ​ര്‍ പ​ങ്കി​ട്ടു. ത​മോ​ഗ​ര്‍​ത്ത​ങ്ങ​ളെ​ക്കു​റി​ച്ച​ ശാ​സ്​​ത്ര​ലോ​ക​ത്തി​െന്‍റ ധാ​ര​ണ വി​ക​സി​പ്പി​ച്ച​തി​ന്​ ബ്രി​ട്ടീ​ഷു​കാ​ര​നാ​യ റോ​ജ​ര്‍ പെന്‍റോ​സി​നും ത​മോ​ഗ​ര്‍​ത്തം രൂ​പ​പ്പെ​ടു​ന്ന​ത് സാ​മാ​ന്യ ആ​പേ​ക്ഷി​ക​താ സി​ദ്ധാ​ന്ത​ത്തി​െന്‍റ ശ​ക്ത​മാ​യ പ്ര​വ​ര്‍​ത്ത​ന​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​ന് ജ​ര്‍​മ​ന്‍​കാ​ര​ന്‍ റീ​ന്‍​ഹാ​ഡ്​ ജെ​ന്‍​സ​ല്‍, അ​മേ​രി​ക്ക​ക്കാ​രി ആ​ന്‍​ഡ്രി​യ ഗ്വെ​സ്​ എ​ന്നി​വ​രു​മാ​ണ്​ നൊ​േ​ബ​ല്‍ സ​മ്മാ​നം പ​ങ്കി​ട്ട​ത്.11 ല​ക്ഷം ഡോ​ള​ര്‍ (ഏ​ക​ദേ​ശം 8.05 കോ​ടി രൂ​പ) ആ​ണ്​ സ​മ്മാ​ന​ത്തു​ക.

 

സ​മ്മാ​ന​ത്തി​െന്‍റ പ​കു​തി​ക്ക്​ പെന്‍റോ​സ്​ അ​ര്‍​ഹ​നാ​യ​താ​യി ​നൊ​േ​ബ​ല്‍ അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ ഗോ​രാ​ന്‍ കെ. ​ഹാ​ന്‍​സ​ന്‍ പ​റ​ഞ്ഞു. പ​കു​തി തു​ക ജെ​ന്‍​സ​ലും ആ​ന്‍​ഡ്രി​യ​യും പ​ങ്കി​ടും. എക്കാലവും സ​യ​ന്‍​സ് ഫി​ക്​ഷനുകള്‍ക്ക്​ പ്രചോദനമായ ത​മോ​ഗ​ര്‍​ത്ത​ങ്ങ​ള്‍ പ്ര​പ​ഞ്ച​ത്തി​ലെ ഏ​റ്റ​വും നി​ഗൂ​ഢ വ​സ്തു​ക്ക​ളി​ല്‍ ഒ​ന്നാണ്​. ആ​ല്‍​ബ​ര്‍​ട്ട് ഐ​ന്‍‌​സ്​​െ​റ്റെെന്‍റ ആ​പേ​ക്ഷി​ക​ത സി​ദ്ധാ​ന്ത​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി ത​മോ​ഗ​ര്‍​ത്ത​ങ്ങ​ളു​ടെ രൂ​പ​വ​ത്​​ക​ര​ണം സാ​ധ്യ​മാ​ണെ​ന്ന് പെന്‍റോ​സ് തെ​ളി​യി​ച്ചു. ക്ഷീ​ര​പ​ഥ​ത്തി​ല്‍ ത​മോ​ഗ​ര്‍​ത്ത​ത്തി​ന്​ ചു​റ്റും ന​ക്ഷ​ത്ര​ങ്ങ​ള്‍ നീ​ങ്ങു​ന്ന​താ​യാ​ണ്​ ജെ​ന്‍​സ​ലും ആ​ന്‍​ഡ്രി​യ​യും ക​ണ്ടെ​ത്തി​യ​ത്. സൂ​ര്യ​െന്‍റ പി​ണ്ഡ​ത്തി​െന്‍റ നാ​ല്​ ദ​ശ​ല​ക്ഷം മ​ട​ങ്ങു​ള്ള ത​മോ​ഗ​ര്‍​ത്ത​മാ​യി​രു​ന്നു ഇ​രു​വ​രും ക​ണ്ടെ​ത്തി​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here