മുംബൈയിൽ യുദ്ധക്കപ്പലിന് തീപിടിച്ചുണ്ടായ അപകടം; കാണാതായ നാവികനായി തെരച്ചിൽ തുടരുന്നു.

0
42

മുംബൈയിൽ യുദ്ധക്കപ്പലിന് തീപിടിച്ചതിന് പിന്നാലെ കാണാതായ നാവികനായി തെരച്ചിൽ തുടരുന്നു. നാവികനെക്കുറിച്ച് യാതൊരു സൂചനയുമില്ലെന്നാണ് വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ പറയുന്നത്. തീപിടിത്തതിൽ ഗുരുതരമായി കേടുപാടു സംഭവിച്ച ഐഎൻഎസ് ബ്രഹ്മപുത്രയുടെ തകരാറുകൾ പരിഹരിക്കാനുള്ള ശ്രമവും ഉടൻ തുടങ്ങും.

ഞായറാഴ്ചയാണ് മുംബൈ ഡോക്യാർഡിൽ വച്ച് ഐഎൻഎസ് ബ്രഹ്മപുത്രയ്ക്ക് തീപിടിക്കുന്നത്. തീപിടിത്തതിനിടെ വെള്ളത്തിലേക്ക് എടുത്ത് ചാടിയ നാവികനെയാണ് കാണാതായത്. നീന്തി വരുന്നത് കണ്ടെന്ന് ദൃക്സാക്ഷി മൊഴി ഉണ്ടെങ്കിലും പിന്നീട് വിവരമില്ല. കടലിൽ തെരച്ചിൽ നടക്കുകയാണെന്ന് വൈസ് അഡമിറൽ കൃഷ്ണ സ്വാമിനാഥൻ പറഞ്ഞു.

തീപിടിത്തതിനെ തുടർന്ന് കപ്പൽ ഒരുവശത്തേക്ക് ചെരിഞ്ഞ് കിടക്കുകയാണ്. ഇത് നേരെയാക്കാനുള്ള ശ്രമമൊന്നും ഫലം കണ്ടില്ല. കപ്പലിന് അതീവ ഗുരുതരമായ തകരാർ സംഭവിച്ചെന്നാണ് വിലയിരുത്തൽ. ഇത് തിട്ടപ്പെടുത്താൻ കൂടുതൽ പരിശോധന വേണം. ഇന്നലെ നാവിക സേനാ മേധാവിയും മുംബൈിയിലെത്തി നേരിട്ട് വിവര ശേഖരണം നടത്തി. 2000 മുതൽ നാവിക സേനയുടെ ഭാഗമാണ് ഐഎൻഎസ് ബ്രഹ്മപുത്ര.

LEAVE A REPLY

Please enter your comment!
Please enter your name here