ആറ്റുകാൽ പൊങ്കാലയ്ക്ക് തിരുവനന്തപുരം ഒരുങ്ങുന്നു മാർച്ച് 13ന് ജില്ലയ്ക്ക് അവധി ലഭിക്കും, സർക്കാരിന് കത്ത് നൽകിയെന്ന് വിഭ്യാഭ്യാസ മന്ത്രി;

0
43

തിരുവനന്തപുരം: ഈ വർഷത്തെ ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് തിരുവനന്തപുരം ഒരുങ്ങുന്നു. മാർച്ച് 13 വ്യാഴാഴ്ചയാണ് ആറ്റുകാൽ പൊങ്കാല. തലസ്ഥാനത്തെ 30 വാര്‍ഡുകള്‍ ഉത്സവമേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുൾപ്പെടെ ഈ ദിവസം അവധി ലഭിച്ചേക്കും. സർക്കാരിന് മുന്നിൽ ആ ആവശ്യം വിദ്യാഭ്യാസ മന്ത്രി തന്നെ ഉന്നയിച്ചിട്ടുണ്ട്. വിവിധ വകുപ്പുകൾ പൊങ്കാലയോടനുബന്ധിച്ച പ്രവർത്തനങ്ങളിലേക്ക് കടന്നിട്ടുമുണ്ട്. വിദ്യാഭ്യാസമന്ത്രി പറഞ്ഞതെന്തെന്നും പൊങ്കാല മുന്നൊരുക്കങ്ങളും അറിയാം.

പൊങ്കാല ദിവസമായ മാര്‍ച്ച് 13ന് ജില്ലയ്ക്ക് അവധി നല്‍കുന്നതിന് സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ടെന്നാണ് പൊതുവിദ്യാഭ്യാസ കുപ്പ് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കിയത്. ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചുള്ള അവലോകന യോഗത്തില്‍ സംസാരിക്കവേയായിരുന്നു ഇക്കാര്യം മന്ത്രി പറഞ്ഞത്. ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങൾ സംബന്ധിച്ച് ഈ മാസം ആദ്യമാണ് അവലോകനയോഗം ചേർന്നത്.

ഉത്സവദിവസങ്ങളിലു൦ , പ്രത്യേകിച്ച് പൊങ്കാല ദിനത്തിലു൦ ഭക്ഷണം, വെള്ളം വിതരണം ചെയ്യല്‍ എന്നിവയില്‍ അതീവ ശ്രദ്ധ വേണം. ദൂരദേശങ്ങളില്‍ നിന്ന് വിളക്കുകെട്ടുമായി വരുന്നവര്‍ ഗതാഗത തടസ്സം സൃഷ്ടിക്കരുതെന്നും പരസ്യങ്ങൾ കോടതിയുടെ അനുമതി വാങ്ങി മാത്രം സ്ഥാപിക്കണമെന്നും വിദ്യാഭ്യാസ മന്ത്രി നിര്‍ദ്ദേശിച്ചു. ഉത്സവങ്ങളില്‍ നിര്‍ബന്ധിത പിരിവ് പാടില്ലെന്നും അദ്ദേഹം പറഞ്ഞു. തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണി, കുടിവെള്ള ക്ഷാമം, ഓടകള്‍ വൃത്തിയാക്കല്‍, ടോയ്‌ലറ്റ് സംവിധാനങ്ങള്‍, മാലിന്യ പ്രശ്‌നങ്ങള്‍ എന്നിവ സംബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ വാര്‍ഡ് കൗണ്‍സിലര്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം വിമാനത്താവളത്തില്‍ മാര്‍ച്ച് 29വരെ റണ്‍വേ നിർമാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഇൻ്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് വിമാന സർവീസുകള്‍ നടത്തുന്നില്ല. അതിനാല്‍ പൊങ്കാല ദിവസത്തില്‍ എയര്‍ക്രാഫ്റ്റ് മാര്‍ഗ്ഗേനയുള്ള പുഷ്പവൃഷ്ടി ഉണ്ടാവില്ല. പൊങ്കാല മഹോത്സവ ദിവസങ്ങളില്‍ രാവിലെ 7 മുതല്‍ രാത്രി 10വരെ മെഡിക്കല്‍ ടീം പ്രവര്‍ത്തിക്കുമെന്നും കുത്തിയോട്ടത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് 24 മണിക്കൂറും മെഡിക്കല്‍ ടീമിൻ്റെ സേവനം ലഭ്യമാക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here