ഫ്രഞ്ച് ഓപ്പൺ : ഡൊമനിക് തീം പുറത്ത്, നദാൽ സെമിയിൽ

0
131

പാരീസ്: ഫ്രഞ്ച് ഓപ്പണില്‍ റഫേല്‍ നദാല്‍ സെമിയിലെത്തി. യു.എസ്.ഓപ്പണ്‍ ചാമ്ബ്യന്‍ ഡോമിനിക് തീമിനെ ഷ്വാറ്റ്‌സ്മാന്‍ അട്ടിമറിച്ചു. ഇറ്റലിയുടെ ജാനിക് സിന്നറെ തകര്‍ത്താണ് നദാല്‍ സെമിയിലേക്ക് പ്രവേശിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് 12 തവണ ചാമ്ബ്യനായ നദാലിന്റെ ജയം. ആദ്യ സെറ്റ് ശക്തമായ പ്രതിരോധം തീര്‍ത്ത സിന്നറെ 7-6ന് മുട്ടുകുത്തിച്ച നദാല്‍ 6-4, 6-1 നാണ് രണ്ടും മൂന്നും സെറ്റുകള്‍ നേടിയത്.

 

ക്വാര്‍ട്ടറില്‍ വന്‍ അട്ടിമറി നടന്നത് മൂന്നാം സീഡ് ഡോമിനിക് തീമിനെതിരെയാണ്. കിരീട പ്രതീക്ഷയുമായി മുന്നേറിയ ഓസ്ട്രിയയുടെ ഡോമിനിക് തീമിനെ 12-ാം സീഡ് അര്‍ജ്ജന്റീനയുടെ ഡീഗോ ഷ്വാറ്റ്‌സ്മാനാണ് ഞെട്ടിച്ചത്. അഞ്ചു സെറ്റ് നീണ്ട കനത്ത പോരാട്ടത്തിനൊടുവിലാണ് തീം തോറ്റത് ആദ്യ സെറ്റ് 6-7ന് കൈവിട്ട തീം രണ്ടും മൂന്നും സെറ്റുകളും ടൈബ്രേക്കറിലൂടെത്തന്നെ 7-5, 7-8ന് തിരികെപ്പിടിച്ചു. എന്നാല്‍ ശക്തമായ തിരിച്ചുവരവാണ് നാലാം സെറ്റില്‍ 6-7ന് ഷ്വാറ്റ്‌സ്മാന്‍ നടത്തിയത്. തീമിനെ തീര്‍ത്തും നിഷ്പ്രഭനാക്കി 6-2ന് അര്‍ജ്ജന്റീനിയന്‍ അവസാന സെറ്റ് സ്വന്തമാക്കി സെമിയിലിടം നേടി.

LEAVE A REPLY

Please enter your comment!
Please enter your name here