കൊച്ചി : കൊവിഡ് വ്യാപനത്തെ തുടര്ന്ന് വിമാന സര്വീസുകള് റദ്ദ് ചെയ്യുന്നതിന് മുമ്ബ് ടിക്കറ്റ് ബുക്ക് ചെയ്തവര്ക്ക് 2021 ഡിസംബര് 31 വരെ യാത്ര ചെയ്യാമെന്ന് എയര്ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. 2020 മാര്ച്ച് 31 മുതല് ഒക്ടോബര് 31 വരെയുള്ള കാലയളവില് യാത്ര മുടങ്ങിയവര്ക്കാണ് ആനുകൂല്യം. 2021 ഡിസംബര് 31 വരെ ഈ ടിക്കറ്റുകളുടെ മൂല്യം അത്ര തന്നെയായി കണക്കാക്കപ്പെടും.
ഈ കാലയളവിനുള്ളില് ബുക്കിംഗ് വീണ്ടും നടത്തി യാത്ര ചെയ്തിരിക്കണം. ഈ കാലയളവില് യാത്രക്കാര്ക്ക് ഒരു തവണത്തേക്ക് യാത്രാ തീയതി, വിമാനം, റൂട്ട്, ബുക്കിംഗ് കോഡ് എന്നിവ മാറ്റാന് അവസരം ഉണ്ട്.