മെസിയെ ഒഴിവാക്കി യുവതാരങ്ങളെ ടീമിലെത്തിക്കാനാണ് പിഎസ്ജി ആഗ്രഹിക്കുന്നത്. 2021-ല്‍ ആണ് ബാഴ്സലോണ വിട്ട് മെസി പിഎസ്ജിയില്‍ എത്തിയത്. രണ്ട് വര്‍ഷത്തേക്കായിരുന്നു കരാര്‍. പിഎസ്ജി വിട്ടാല്‍ എവിടേക്കാകും മെസി ചേക്കേറുക എന്നതാണ് ഇനി ആരാധകര്‍ കാത്തിരിക്കുന്നത്. തന്‍റെ വീടായ ബാഴ്സയിലേക്ക് തന്നെ പോകാന്‍ മെസി ആഗ്രഹിക്കുന്നുണ്ടെങ്കിലും ക്ലബ് മെസിയ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സാമ്ബത്തിക സ്ഥിതിയിലല്ല. പ്രീമിയര്‍ ലിഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് മെസി പോയേക്കുമെന്നും അഭ്യൂഹമുണ്ട്.
ക്ലബിനെ അറിയിക്കാതെ സൗദി അറേബ്യയില്‍ സന്ദര്‍ശനം നടത്തിയതിന് മെസിയെ കഴിഞ്ഞ ദിവസം ക്ലബ് രണ്ട് മത്സരങ്ങളില്‍നിന്ന് വിലക്കിയിരുന്നു. മെസിക്ക് ലീഗ് വണ്ണിലെ അടുത്ത രണ്ട് മത്സരങ്ങള്‍ നഷ്ടമാകുമെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനു പിന്നാലെയാണ് ക്ലബ് വിടുന്നതായ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.