കൊളംബോ: അയൽരാജ്യങ്ങളോടുള്ള കറകളഞ്ഞ ബന്ധത്തിന്റെ കരുത്ത് എന്താണെന്ന് തെളിവു നിരത്തി ഇന്ത്യൻ വിദേശകാര്യവകുപ്പ്. ആഭ്യന്തര കലാപത്താലും സാമ്പത്തിക പ്രതിസന്ധിയിലും നട്ടം തിരിയുന്ന ശ്രീലങ്കയെ രാത്രിയും പകലും സംരക്ഷിക്കുന്ന രാജ്യമായി ഇന്ത്യമാറുന്നു. ആഭ്യന്തര കലാപാന്തരീക്ഷം രൂക്ഷമായിരിക്കുമ്പോഴും ഇന്ത്യൻ പ്രതിരോധ സേനാ വിഭാഗം ചൈനയുടെ ഇടപെടൽ ഇന്ത്യൻ മഹാസമുദ്രത്തിലെത്താതിരിക്കാൻ കനത്ത ജാഗ്രതയിലാണ്. ഇന്ത്യൻ നാവിക സേനയുടെ ഒരു വ്യൂഹം തന്നെ കൊളംബോ തുറമുഖത്ത് സദാ ജാഗ്രതയിലാണ്.
സുരക്ഷയുടെ കാര്യത്തിലും സാമ്പത്തിക വാണിജ്യ രംഗത്ത് അടിയന്തിര സഹായത്തിനും അന്താരാഷ്‌ട്ര തലത്തിൽ ബന്ധപ്പെടുന്നതിനും ഇന്ത്യൻ എംബസി ശക്തമായ സഹായമാണ് ശ്രീലങ്കയ്‌ക്ക് കൊളംബോ കേന്ദ്രീകരിച്ച് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് വിദേശകാര്യവകുപ്പ് പറയുന്നു.
കടുത്ത സാമ്പത്തിക ബാദ്ധ്യത നിലനിൽക്കുമ്പോൾ അത്യാവശ്യകാര്യങ്ങൾക്കുള്ള സാമ്പത്തിക സഹായം മുടക്കമില്ലാതെ നൽകിക്കൊണ്ടാണ് ഇന്ത്യ ഉറ്റസൗഹൃദം ഊട്ടിയുറപ്പി ക്കുന്നത്. ആദ്യ ഘട്ടത്തിൽ 400 ലക്ഷം അമേരിക്കൻ ഡോളറിന്റെ സഹായമാണ് ഇന്ത്യ നൽകിയത്. ശ്രീലങ്ക വിദേശരാജ്യങ്ങൾക്ക് നൽകിയ 500 ദശലക്ഷം അമേരിക്കൻ ഡോളറാണ്. തിരിച്ചടവിന് സാധിച്ചത് ഇന്ത്യ അനുവദിച്ച 900 ദശലക്ഷം അമേരിക്കൻ ഡോളറിന്റെ സഹായമാണ്.
ചൈനയും പാശ്ചാത്യരാജ്യങ്ങളും വൻപലിശയ്‌ക്ക് ഇതിനിടെ കടംകൊടുക്കുമ്പോഴും ഇന്ത്യൻ സഹായം മുൻകൂർ വ്യവസ്ഥകളില്ലാതെയാണ്. അന്താരാഷ്‌ട്രതലത്തിൽ ശ്രീലങ്ക വരുത്തിയി രിക്കുന്ന കടത്തിലെ 10 ശതമാനവും ചൈനയ്‌ക്ക് നൽകാനുള്ള പലിശ മാത്രമാണ്.