
കഴിഞ്ഞ മാസം മുംബൈയിലെ ബാന്ദ്രയിലുള്ള പ്രൊമെനേഡിൽ നിന്ന് സൽമാൻ ഖാനെയും പിതാവ് സലിം ഖാനെയും അഭിസംബോധന ചെയ്ത് വധഭീഷണി കത്ത് എത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി. തുടർന്ന് മുംബൈ പോലീസ് കമ്മീഷണർ വിവേക് ഫൻസൽക്കറെ കണ്ട് ആയുധ ലൈസൻസിനായി അപേക്ഷ സമർപ്പിച്ചിരിക്കുകയാണ് താരം.
ജൂൺ 5-നായിരുന്നു താരത്തിന് ഭീഷണി കത്ത് ലഭിച്ചത്. ”നിങ്ങളും മൂസെവാലയെ പോലെ തീരും” എന്നതായിരുന്നു സന്ദേശം. പിതാവ് സലീം ഖാൻ ദിവസവും നടക്കാനായി പോകുന്ന സ്ഥലത്ത് നിന്നായിരുന്നു കത്ത് ലഭിച്ചത്. നടത്തത്തിനിടെ വിശ്രമിക്കാറുള്ള ബെഞ്ചിൽ നിന്ന് അദ്ദേഹത്തിന്റെ സുരക്ഷ ഉദ്യോഗസ്ഥനായിരുന്നു കത്ത് കണ്ടെത്തിയത്.
തുടർന്ന് ബാന്ദ്ര പോലീസിൽ പരാതി നൽകുകയും എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് അന്വേഷണവും പുരോഗമിച്ചിരുന്നു. വധഭീഷണിയുണ്ടായ സാഹചര്യത്തിൽ നടന്റെ സുരക്ഷ വർധിപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വ്യക്തിഗതമായി ആയുധം കൈവശം വെയ്‌ക്കുന്നതിന് നടൻ അപേക്ഷ സമർപ്പിച്ചിരിക്കുന്നത്.