ആദ്യ വിദേശപര്യടനം പൂർത്തിയാക്കി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് മടങ്ങി. ഇറ്റലിയിലെ അപുലയിൽ നടന്ന ജി7 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷമാണ് മോദിയുടെ മടക്കം. ഫ്രാൻസിസ് മാർപാപ്പ, ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോ, അമേരിക്കൻ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോ, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തി.
ജി 7 ഉച്ചകോടി വളരെ ഫലമായിരുന്നുവെന്നും ഇറ്റലിയിലെ ജനങ്ങൾക്ക് നന്ദി അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ കുറിച്ചു. ആഗോള സമൂഹത്തിന് പ്രയോജനപ്പെടുന്ന ഫലപ്രദമായ പരിഹാരങ്ങൾ സൃഷ്ടിക്കുകയാണ് ലോകത്തിലെ മറ്റ് നേതാക്കൾക്കൊപ്പം താനും ലക്ഷ്യമിടുന്നതെന്ന് പിന്നീട് പ്രധാനമന്ത്രി മോദി പറഞ്ഞു.
“അപുലിയയിൽ നടന്ന ജി 7 ഉച്ചകോടി വളരെ ഫലപ്രദമായിരുന്നു. ലോക നേതാക്കളുമായി സംവദിക്കുകയും വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. ഞങ്ങളുടെ ലക്ഷ്യം ആഗോള സമൂഹത്തിന് പ്രയോജനകരവും ഭാവി തലമുറകൾക്കായി ഒരു മികച്ച ലോകം സൃഷ്ടിക്കുന്നതും ഫലപ്രദമായ പരിഹാരങ്ങൾ സൃഷ്ടിക്കുകയുമാണ് . ഇറ്റലിയുടെ ഊഷ്മളമായ ആതിഥ്യത്തിന് അവിടുത്തെ ജനങ്ങളോടും സർക്കാരിനോടും നന്ദി പറയുന്നു. ” പ്രധാനമന്ത്രി കുറിച്ചു.