ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിലെ ഗ്രൂപ്പ് എയില്‍ നടക്കേണ്ട അമേരിക്ക-അയര്‍ലന്‍ഡ് മത്സരം മോശം കാലാവസ്ഥയെത്തുടര്‍ന്ന് ഉപേക്ഷിച്ചു. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ശക്തമായ മഴ പെയ്തിരുന്നു.
ഇന്ന് അല്‍പ്പനേരം വെയിലുണ്ടായിരുന്നെങ്കിലും വീണ്ടും മഴയെത്തിയതോടെ മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ അമേരിക്ക ഇന്ത്യക്കൊപ്പം ഗ്രൂപ്പ് എയില്‍ നിന്ന് സൂപ്പര്‍ എട്ട് ടിക്കറ്റെടുത്തു. ആതിഥേയരായ അമേരിക്ക അര്‍ഹിച്ച നേട്ടം തന്നെയാണ് സ്വന്തമാക്കിയത്.