കോഴിക്കോട്: ചേവരമ്പലം ബൈപ്പാസിൽ ടൂറിസ്റ്റ് ബസുകൾ കൂട്ടിയിടിച്ച് നാൽപ്പതോളം പേർക്ക് പരിക്ക്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിത വേഗതയാണ് അപകടത്തിന് പിന്നിലെന്നാണ് സൂചന. തിങ്കളാഴ്ച പുലർച്ചെ 3. 40 ഓടെയാണ് അപകടം. പെരുമ്പാവൂർ നിന്നും തിരുനെല്ലിക്ക് പോകുന്ന ബസും, എറണാകുളത്തുനിന്നും കുറ്റിക്കാട്ടൂർ ഭാഗത്തേക്ക് പോകുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.