അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച്‌ ഡേവിഡ് വാര്‍ണര്‍.

0
40
കാലിഫോര്‍ണിയ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച്‌ ഡേവിഡ് വാര്‍ണര്‍. ട്വന്‍റി-20 ലോകകപ്പില്‍ നിന്ന് ഓസ്‌ട്രേലിയ പുറത്തായതോടെയാണിത്.

നേരത്തെ തന്നെ അദ്ദേഹം ടെസ്റ്റില്‍ നിന്നും ഏകദിനത്തില്‍ നിന്നും വിരമിച്ചിരുന്നു. ഈ ലോകകപ്പായിരിക്കും തന്‍റെ അവസാന അന്താരാഷ്ട്ര ടൂര്‍ണമെന്‍റ് എന്ന് വാർണർ പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. ഓസീസ് ടി20 ലോകകപ്പിന്‍റെ സൂപ്പര്‍ എട്ടില്‍ ഇന്ത്യയോടും അഫ്ഗാനിസ്ഥാനോടും തോല്‍വി രുചിച്ചിരുന്നു. തുടർന്ന്, അഫ്ഗാനിസ്ഥാന്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചതോടെയാണ് ഇവർ പുറത്തായത്.

തൻ്റെ അവസാന മത്സരത്തില്‍ വാർണറിന് നേടാനായത് വെറും ആറു റണ്‍സ് മാത്രമാണ്. വാർണർ ഓസ്‌ട്രേലിയക്കായി സീനിയര്‍ കരിയറില്‍ മൂന്ന് ഫോര്‍മാറ്റിലുമായി കളിച്ചത് 383 മത്സരങ്ങളാണ്. ഓസീസ് താരം കളത്തിലിറങ്ങിയത് 112 ടെസ്റ്റുകളിലും 161 ഏകദിനങ്ങളിലും 110 ടി20 മത്സരങ്ങളിലുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here