ഡല്‍ഹി: ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ലോക്സഭാ സ്പീക്കർ സ്ഥാനത്തേക്ക് മത്സരം. കേന്ദ്രം ഭരിക്കുന്ന എൻഡിഎയില്‍ നിന്ന് ബിജെപി അംഗം ഓം ബിർള വീണ്ടും സ്പീക്കർ സ്ഥാനത്തേക്ക് നാമനിർദ്ദേശം നല്‍കി.
ഡപ്യൂട്ടി സ്പീക്കർ പദവി പ്രതിപക്ഷത്തിന് നല്‍കാത്തതിനാല്‍ കോണ്‍ഗ്രസും സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കാൻ തീരുമാനിച്ചു. ലോക്സഭയിലെ ഏറ്റവും മുതിർന്ന അംഗം കൊടിക്കുന്നില്‍ സുരേഷിനെയാണ് സ്പീക്കർ സ്ഥാനത്തേക്ക് കോണ്‍ഗ്രസ് നയിക്കുന്ന ഇന്ത്യ മുന്നണി സ്ഥാനാർത്ഥിയാക്കിയത്.