ന്യൂയോർക്ക്: ടെസ്‌ല സ്ഥാപകൻ എലോണ്‍ മസ്ക് തൻ്റെ 12മത്തെ കുട്ടിയെ വരവേറ്റു. കൂട്ടുകാരിയും ന്യൂറാലിങ്ക് കകമ്ബനി എക്സിക്യൂട്ടീവുമായ ഷിവോണ്‍ സിലിസില്‍ ആണ് ഈ വർഷം മസ്കിന് 12-ാമത്തെ കുട്ടി പിറന്നത്.
ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത് മസ്‌ക് തന്നെയാണ്. ഇത് രഹസ്യമല്ലെന്നും, കുടുംബത്തിനും കൂട്ടുകാർക്കും ഇതേക്കുറിച്ച് അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഇത് മസ്കിന് സിലിസില്‍ ജനിക്കുന്ന മൂന്നാമത്തെ കുട്ടിയാണ്. ജനനനിരക്ക് കുറയുന്നത് വലിയ അപകടമാണെന്നും വലിയ കുടുംബങ്ങള്‍ ഉണ്ടാകണമെന്നും അദ്ദേഹം 2022ല്‍ പറഞ്ഞിരുന്നു.