ആശുപത്രികളില്‍ സുരക്ഷയ്ക്ക് SISF,

0
70

ഡോ വന്ദന ദാസിന്റെ മരണത്തിന് പിന്നാലെ ആശുപത്രികളിലെ സുരക്ഷ കൂട്ടാനുള്ള നടപടിയുമായി സര്‍ക്കാര്‍. ആശുപത്രികളില്‍ എസ്‌ഐഎസ്എഫിനെ വിന്യസിക്കുമെന്ന് ഹൈക്കോടതിയെ അറിയിച്ചു. ആദ്യ പരിഗണന മെഡിക്കല്‍ കോളേജുകള്‍ക്കാണ്. അതേസമയം സ്വകാര്യ ആശുപത്രികള്‍ ആവശ്യപ്പെട്ടാല്‍ എസ്‌ഐഎസ്ഫിന്റെ സുരക്ഷ നല്‍കാം. എന്നാല്‍ പ്രത്യേക സുരക്ഷയുടെ ചിലവ് സ്വകാര്യ ആശുപത്രികള്‍ വഹിക്കണമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.

ആശുപത്രി സംരക്ഷണ ഓര്‍ഡിനന്‍സ് നിലവില്‍ വന്നെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അതേസമയം വന്ദനയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്നത് പരിഗണയില്‍ ആണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഡോ. വന്ദന കൊലപാതകക്കേസ് പരിഗണിച്ച
ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, കൗസര്‍ എടപ്പഗത് എന്നിവര്‍ക്ക് മുമ്പാകെ സര്‍ക്കാര്‍ പ്രതികളെ ആശുപത്രിയില്‍ കൊണ്ടുവരുമ്പോഴുള്ള പ്രോട്ടോകോള്‍ ഡ്രാഫ്റ്റും സര്‍ക്കാര്‍ ഹാജരാക്കി. ഡോക്ടര്‍മാരുടെ സംഘടനകളുടെയും ജുഡീഷ്യല്‍ ഓഫീസര്‍മാരുടെയും അഭിപ്രായം തേടി വേണം പ്രോട്ടോക്കാള്‍ തയ്യാറാക്കേണ്ടതെന്ന് കോടതി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here