കോതയാർ വനമേഖലയിൽ കഴിയുന്ന അരിക്കൊമ്പൻ

0
94

ചെന്നൈ: കോതയാർ വനമേഖലയിൽ കഴിയുന്ന അരിക്കൊമ്പൻ നിലവിൽ മറ്റ് ആനക്കൂട്ടങ്ങളോടൊപ്പം ചേർന്നിട്ടില്ലെന്ന് റിപ്പോർട്ട്. തമിഴ്നാട് വനം വകുപ്പിനെ ഉദ്ധരിച്ച് അഡ്വ. ശ്രീജിത്ത്‌ പെരുമനയാണ് ആനയുടെ പുതിയ വിവറങ്ങൾ പങ്കുവെച്ചത്. അരിക്കൊമ്പൻ കളക്കാട് മുണ്ടന്തുറൈ ടൈഗർ റിസർവ്വിൽ മുതുകുഴി, കോതയാർ ഭാഗത്ത് ആരോഗ്യവാനായി വിഹരിക്കുകയാണ്. തുമ്പി കയ്യിലെ മുറിവ് പൂർണ്ണമായും ഉണങ്ങി എന്നും വനം വകുപ്പിൽ നിന്ന് അനൗദ്യോഗികമായി ലഭിച്ച വിവരങ്ങളെന്ന് പറഞ്ഞുകൊണ്ട് ശ്രീജിത്ത് പെരുമന പറയുന്നു.

വൃഷ്ടിപ്രദേശത്തു നിന്നും കാട്ടിലേക്ക് കയറുന്ന ആന നിലവിൽ മറ്റ് ആനക്കൂട്ടങ്ങളോടൊപ്പം ചേർന്നിട്ടില്ല. മൂന്ന് പ്രാവശ്യം ക്യാമറ ട്രാപ്പിൽ മറ്റ് ആനകളോടൊപ്പം കണ്ടെന്നുള്ളത് വനം വകുപ്പ് സ്ഥിരീകരിക്കുന്നുണ്ട്. ആനയുടെ ആരോഗ്യവും നിലവിലെ വിവരങ്ങളും ഉൾപ്പെടുന്ന വിശദ റിപ്പോർട്ട് വകുപ്പ് സെക്രട്ടറിക്കും, ഹൈക്കോടതിക്കും കൈമാറുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞായി ശ്രീജിത്ത് പെരുമന പറയുന്നു.

അരിക്കൊമ്പന്‍റെ തുമ്പി കയ്യിലെ മുറിവ് പൂർണ്ണമായും ഉണങ്ങി എന്ന് ഫീൽഡ് മെഡിക്കൽ ഓഫീസർമാർ ഡെപ്യുട്ടി ഡയറക്ടർ ഓഫീസിനെ അറിയിച്ചിട്ടുള്ളത്. ഇതൊരു സീക്രട്ട് ഓപ്പറേഷൻ ആയതിനാൽ ഔദ്യോഗികമായി ഇക്കാര്യങ്ങൾ വെളിപ്പെടുത്തുന്നതിന് പരിമിതികൾ ഉണ്ടെന്ന് കളക്കാട് ആർഎഫ്ഒ പറഞ്ഞു. എന്നാൽ ആന പൂർണ്ണ ആരോഗ്യവനാണ് എന്നും പ്രദേശത്തോട് ഇണങ്ങാൻ സാധ്യമായ എല്ലാ സാഹചര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കിയതായും ഫേസ്ബുക്ക് പോസ്റ്റിലുണ്ട്.

അരിക്കൊമ്പനെ ഒരു സാഹചര്യത്തിലും കൂട്ടിൽ അടയ്ക്കില്ലെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞതായും ശ്രീജിത്ത് പെരുമന വ്യക്തമാക്കി. ‘മലയാളികളുടെ ആശങ്ക മനസിലാക്കു. ആന മലയാളികൾക്ക് എത്ര പ്രിയപ്പെട്ടതാണോ അതിനേക്കാൾ തമിഴ്നാട് വനം വകുപ്പിന് പ്രിയപ്പെട്ടതാണ്. ഒരു സാഹചര്യത്തിലും പിടിച്ച് കൂട്ടിൽ അടയ്ക്കില്ല എന്നും ആനയെ ഫീൽഡിൽ നിരീക്ഷിക്കുന്നതിനു നേതൃത്വം നൽകുന്ന ആർഎഫ്ഒ അറിയിച്ചു’ ശ്രീജിത്ത് പെരുമന പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here