വിൻഡീസിനെതിരായ ട്വന്റി 20: ഇന്ത്യക്ക് ജയം,

0
67

ലോഡർഹിൽ: വെസ്റ്റ് ഇൻഡീസിനെതിരായ നാലാം ട്വന്റി 20 മത്സരത്തിൽ ആധികാരിക ജയം നേടിയ ഇന്ത്യ പരമ്പരയും സ്വന്തമാക്കി. ടോസ് നഷ്ടമായി ആദ്യം ബാറ്റിങിനിറങ്ങിയ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 191 റൺസടിച്ചു. മറുപടി ബാറ്റിങിനിറങ്ങിയ വിൻഡീസിനെ ഇന്ത്യൻ ബൗളർമാർ 132 റൺസിൽ പിടിച്ചുക്കെട്ടി. 19.1 ഓവറിൽ എല്ലാവരേയും പുറത്താക്കുകയായിരുന്നു.

ക്യാപ്റ്റൻ രോഹിത് ശർമയും വിക്കറ്റ് കീപ്പർ ഋഷഭ് പന്തും നടത്തിയ വെടിക്കെട്ട് ബാറ്റിങാണ് ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിച്ചത്. പരമ്പരയിൽ ആദ്യമായി കളിക്കാൻ അവസരം ലഭിച്ച മലയാളി താരം സഞ്ജു സാംസൺ 23 പന്തിൽ പുറത്താകാതെ 30 റൺസ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. രോഹിത് ശർമ 16 പന്തിൽ 33 ഉം ഋഷഭ് പന്ത് 31 പന്തിൽ നിന്ന് 44 റൺസും നേടി. ആറാം വിക്കറ്റിലെത്തി എട്ട് പന്തിൽ നിന്ന് 20 റണ്ണടിച്ചെടുത്ത് അക്സർ പട്ടേലും താരമായി.

 

LEAVE A REPLY

Please enter your comment!
Please enter your name here