സംസ്ഥാനത്ത് കൊവിഡ് രോഗികളില്‍ വന്‍ വര്‍ധന ആയതോടെ ആശങ്ക ഉയരുന്നു. ഇന്നലെ 2271 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിലാണ് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായിരിക്കുന്നത്. 622 പേര്‍ക്കാണ് രോഗം ബാധിച്ചത്.
തിരുവനന്തപുരത്തും കേസുകള്‍ കൂടുകയാണ്. കോഴിക്കോട്, കോട്ടയം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും കേസുകള്‍ കൂടുന്നുണ്ട്. മരണ നിരക്കും കൂടി വരുന്നത് ആശങ്കയാവുന്നുണ്ട്.
പല സംസ്ഥാനങ്ങളിലും ഒരിടവേളത്ത് ശേഷം വീണ്ടും കേസുകളുയരുകയാണ്. ദില്ലി, മുംബൈ, ഹരിയാന ഉള്‍പ്പടെ വിവിധ സംസ്ഥാനങ്ങളില്‍ കൊവിഡ് പൊസിറ്റിവിറ്റി നിരക്ക് കൂടി. പ്രാദേശികതലത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി രോഗവ്യാപനം തടയാനാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. രോഗബാധിതരുടെ ക്വാറന്റീന്‍ ഉറപ്പാക്കാനും മാസ്!കും സാമൂഹിക അകലവും ഉള്‍പ്പെടെ ഉറപ്പാക്കാനും കേന്ദ്രം നിര്‍ദേശിച്ചിരുന്നു.
രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ കഴിഞ്ഞ രണ്ട് ദിവസമായി നാലായിരത്തിന് മുകളിലാണ്. പ്രാദേശിക തലത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കൊവിഡ് വ്യാപനം പിടിച്ചു നിര്‍ത്താനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ലക്ഷ്യം.