ജയിച്ചാൽ മാതാവിന് വജ്രം പതിപ്പിച്ച കിരീടം നൽകും: സുരേഷ് ഗോപി

0
63

തൃശൂരിൽ ലൂർദ് മാതാവിന് സുരേഷ് ഗോപിയും കുടുംബവും സമർപ്പിച്ച സ്വർണ്ണക്കിരീടത്തെ ഓഡിറ്റ് ചെയ്യാൻ ആരും വരേണ്ടതില്ലെന്ന് ബിജെപി സ്ഥാനാർത്ഥികൂടിയായ താരം. കിലീടം ഉരച്ചു നോക്കാൻ ആരും വരേണ്ടതില്ലെന്നും തങ്കമാണെന്ന് പ്രചരിപ്പിക്കാനും ആരും ശ്രമിക്കേണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പത്ത് ലക്ഷം രൂപയുടെ കിരീടം മാതാവിന് സമർപ്പിക്കും. അതിൽ ഒരു വൈരക്കല്ലും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  മാതാവിന് കിരീടം സമര്‍പ്പിച്ചത് തന്‍റെ ആചാരത്തിന്‍റെ ഭാഗമാണ്, മാതാവത് സ്വീകരിക്കും. താൻ കിരീടം നല്‍കിയത് വിശ്വാസികള്‍ക്ക് പ്രശ്നമില്ലെന്നും ആരാണ് വര്‍ഗീയത പറയുന്നതെന്നും സുരേഷ് ഗോപി ചോദിച്ചു.

ജനുവരി 15-നായിരുന്നു സുരേഷ് ഗോപിയും കുടുംബവും ലൂർദ് മാതാ പള്ളിയിലെത്തി കിരീടം സമർപ്പിച്ചത്.  എന്നാൽ കിരീടം ചെമ്പിൽ സ്വർണം പൂശിയതാണോയെന്ന് സംശയമുള്ളതായി ആരോപണം ഉയർന്നു. ഇത് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കൗൺസിലർകൂടിയായ ഇടവക പ്രതിനിധി ആവശ്യപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here