സൗദി- യുഎഇ അതിര്‍ത്തിക്ക് സമീപം കാറുകള്‍ കൂട്ടിയിടിച്ചു, അഞ്ച് മരണം;

0
74

സൗദി- യുഎഇ അതിര്‍ത്തിക്ക് സമീപം വാഹനാപകടത്തില്‍ അഞ്ച് മരണം. എട്ട് പേര്‍ക്ക് പരിക്കേറ്റു. ബത്ഹ – ഹറദ് റോഡില്‍ രണ്ട് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. യുഎഇയില്‍ നിന്നെത്തിയ കാറും സൗദി കുടുംബം സഞ്ചരിച്ച കാറുമാണ് അപകടത്തില്‍പെട്ടത്. ഇതില്‍ ഒരു കാറില്‍ തീപിടിച്ചു.

യു.എ.ഇയില്‍ നിന്നെത്തിയ കാറില്‍ 12 പേരും സൗദി സ്വദേശിയുടെ കാറില്‍ ഏഴ് പേരും ഉണ്ടായിരുന്നു. ഹൈവേ പോലീസ്, സിവില്‍ ഡിഫന്‍സ്, റെഡ് ക്രസന്റ് വിഭാഗങ്ങളെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സാസൗകര്യങ്ങള്‍ ഒരുക്കണമെന്ന് കിഴക്കന്‍ പ്രവിശ്യ ഗവര്‍ണര്‍ സൗദ് ബിന്‍ നായിഫ് രാജകുമാരന്‍ നിര്‍ദ്ദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here