കേരളത്തിൽ ചൂട് ശക്തമായി കൂടുന്നു

0
38

ഉഷ്ണതരംഗത്തിന് സമാനമായ നിലയിലാണ് താപനിലയാണ് വിവിധ ജില്ലകളിൽ രേഖപ്പെടുത്തുന്നത്.ഇന്ന് കണ്ണൂർ, കാസറഗോഡ് ജില്ലകളിലെ ഉയർന്ന താപനില 38 °C വരെ ആയി ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

മലപ്പുറം, തൃശൂർ, പാലക്കാട്, കോട്ടയം, കൊല്ലം  ജില്ലകളിൽ ഉയർന്ന താപനില 37°C വരെ ആയി ഉയരും.കോഴിക്കോട്, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ഉയർന്ന താപനില 3l°C വരെയും (സാധാരണയെക്കാൾ 2 – 3 °C കൂടുതൽ)  ഉയരാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

മഴ മുന്നറിയിപ്പ്

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള  മഴ സാധ്യത പ്രവചനം

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

  • 28/02/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട
  • 01/03/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട
  • 02/03/2025: കോഴിക്കോട്, കണ്ണൂർ

എന്നീ  ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here