വെഞ്ഞാറമൂട് : സർക്കാർ വിലക്ക് ലംഘിച്ച് തമിഴ്നാട്ടിൽനിന്ന് ലോറിയിൽ വിൽപ്പനയ്ക്കു കൊണ്ടുവന്ന പഴകിയ മീൻ പോലീസ് പിടിച്ചെടുത്തു. സംഭവത്തിൽ ഒരാൾ പിടിയിലായി. പുല്ലമ്പാറ പഞ്ചായത്തിലെ നാഗരുകുഴി- പാലാംകോണം റോഡിലാണ് തിങ്കളാഴ്ച രാത്രി മീൻ ലോറിയെത്തിയത്. മീൻ ലേലത്തിന് എടുക്കാനായി പിക് അപ് വാനുകളുമായി കച്ചവടക്കാരുമെത്തിയിരുന്നു.