ഇന്ത്യയുടെ ആദ്യ വാക്സിൻ ഈ വർഷം അവസാനത്തോടെ വികസിപ്പിക്കും; കേന്ദ്ര ആരോ​ഗ്യമന്ത്രി

0
97

ഡൽഹി : കോവിഡിനെതിരെയുള്ള ഇന്ത്യയുടെ ആദ്യ വാക്സിൻ ഈ വർഷം അവസാനത്തോടെ വികസിപ്പിക്കുമെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രി ഹർഷവർദ്ധൻ. കൊവിഡിനെതിരെയുള്ള വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം നടന്നു കൊണ്ടിരിക്കുകയാണ്. ഈ വർഷം അവസാനത്തോടെ വാക്സിൻ വികസിപ്പിച്ചെടുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഡോ. ഹർഷവർദ്ധൻ പറഞ്ഞു.

അതേസമയം ഇന്ത്യയിലെ രോ​ഗമുക്തി നിരക്ക് 75 ശതമാനമായി ഉയർന്നതിൽ സന്തോഷമുണ്ട്. 2.2 മില്യൺ ജനങ്ങളാണ് കൊവിഡിൽ നിന്ന് മുക്തരായി വീട്ടിലേക്ക് മടങ്ങിയത്. ഏഴ് ലക്ഷത്തിലധികം പേർ വളരെ വേ​ഗം സുഖം പ്രാപിക്കുമെന്ന് ഉറപ്പുണ്ട്. ഇന്ന് ഇന്ത്യയിലാകെ 1500 ലധികം പരിശോധനാ ലാബുകളുണ്ട്. വെള്ളിയാഴ്ചയോടെ ഒരു മില്യണിലധികം പരിശോധനകൾ നടത്തിക്കഴിഞ്ഞു.’ ആരോ​ഗ്യമന്ത്രി കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here