കൊല്ലം: ജില്ലാ കളക്ടർ ബി. അബ്ദുൾ നാസർ ക്വാറന്റൈനിൽ. കോവിഡ് രോഗി ഓഫീസിൽ എത്തിയതിനെ തുടർന്നാണ് കളക്ടർ ക്വാറന്റൈനിൽ പ്രവേശിച്ചത്. സെക്കന്ററി കോണ്ടാക്റ്റ് മാത്രമാണെന്നും പ്രോട്ടോക്കോള്‍ പ്രകാരം ക്വാറന്റൈനില്‍ പോവുകയാണ് ചെയ്തതെന്നും കളക്ടര്‍ അറിയിച്ചു.
കോവിഡ് പരിശോധനാ ഫലം ലഭിക്കുന്നതുവരെ അബ്ദുൾ നാസർ ക്വാറന്റൈനിൽ തുടരും. കളക്ട്രേറ്റിലെ ജീവനക്കാരും നിരീക്ഷണത്തിലാണ്.