ഇന്ന് ബലിപെരുന്നാൾ; ആഘോഷങ്ങളില്ല, നിയന്ത്രണങ്ങളോടെ ചടങ്ങുകള്‍

0
73

കോവിഡ് ഭീതിയില്‍ ആഘോഷങ്ങളില്ലാതെ വിശ്വാസികള്‍ക്ക് മറ്റൊരു പെരുന്നാള്‍ കൂടി. ആഘോഷങ്ങളില്‍ നിയന്ത്രണം വിടരുതെന്നും കോവിഡ് കാലത്ത് അച്ചടക്കം പരമപ്രധാനമാണെന്നും ഹൈദരലി ശിഹാബ് തങ്ങളും കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‍ലിയാരും ആഹ്വാനം ചെയ്തു. ജില്ലാ ഭരണകൂടങ്ങളുടെ നിയന്ത്രണത്തിലാകും ഇത്തവണത്തെ നമസ്ക്കാരവും ബലിചടങ്ങുകളും നടക്കുക.

ത്യാഗത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും പുണ്യദിനത്തില്‍ സാമൂഹിക അകലം പാലിച്ചാകും ബക്രീദ് ആഘോഷം. കോവിഡ് ഭീതിയില്‍ ആഘോഷം വീടിനുള്ളിലേയ്ക്ക് ചുരുക്കുകയല്ലാതെ മറ്റുവഴിയില്ല. പലമേഖലകളും കണ്ടൈയന്‍മെന്‍റ് സോണായതിനാല്‍ വിപണയില്‍ പെരുന്നാള്‍ തിരക്ക് ഇല്ല. മിഠായിത്തെരുവ് അടക്കമുള്ള പ്രധാനപ്പെട്ട വ്യാപാരകേന്ദ്രങ്ങളെല്ലാം കണ്ടൈയ്ന്‍മെന്‍റ് സോണിലാണ്. കര്‍ശന നിയന്ത്രണങ്ങളാണ് പെരുന്നാള്‍ ആഘോഷങ്ങള്‍ക്കായി ജില്ലാകലക്ടര്‍മാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

1. നൂറുപേര്‍ക്കേ ആരാധനാലയങ്ങളില്‍ പ്രവേശനമുണ്ടാകൂ. പ്രാര്‍ഥിക്കുന്നവര്‍ക്കിടയില്‍ ആറടി അകലം നിര്‍ബന്ധമാണ്. മതിയായ അകലമില്ലെങ്കില്‍ 100 പേരെ അനുവദിക്കില്ല. ‌65 വയസിനു മുകളിലും 10 വയസിന് താഴെയുമുള്ളവരെ പള്ളിയില്‍ പ്രവേശിപ്പിക്കില്ല.

2. സാനിറ്റൈസറും മാസ്ക്കും നിര്‍ബന്ധം. തെര്‍മല്‍ സ്ക്രീനിങ്ങിലുടെ ശരീര ഊഷ്മാവും അളക്കണം.

3. വരുന്നവരുടെ പേരും ഫോണ്‍ നമ്പറും എഴുതി വയ്ക്കണം. നമസ്ക്കാരപായകള്‍ വീട്ടില്‍ നിന്ന് കൊണ്ട് വരണം.

4. മൃഗബലിയില്‍ അഞ്ചില്‍ കൂടുതല്‍ ആളുകളെ അനുവദിക്കില്ല. വിദേശ, ഇതരസംസ്ഥാനത്ത് നിന്നെത്തിയവരെയും രോഗലക്ഷണങ്ങളുള്ളവരെയും ബലിയില്‍ പങ്കെടുപ്പിക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here