അ​ഫ്ഗാ​നി​സ്ഥാ​നി​ൽ കാ​ർ ബോം​ബ് സ്ഫോ​ട​നം; 17 പേ​ർ കൊ​ല്ല​പ്പെ​ട്ടു

0
94

കാ​ബൂ​ൾ‌: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ കാ​ർ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ 17 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ലോ​ഗാ​ർ പ്ര​വി​ശ്യ​യി​ലാ​യി​രു​ന്നു ആക്രമണം. ഈ​ദ് ആ​ഘോ​ഷ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് താ​ലി​ബാ​നു​മാ​യി വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ നി​ല​വി​ൽ​ വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് ആ​ക്ര​മ​ണം നടന്നത്. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം താ​ലി​ബാ​ൻ നി​ഷേ​ധി​ച്ചു. എ​ന്നാ​ൽ ഐ​എ​സ് ഇ​ത് സം​ബ​ന്ധി​ച്ച് പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

ചാ​വേ​ർ ബോം​ബ് ആ​ക്ര​മ​ണ​മാ​യി​രു​ന്നെ​ന്ന് ലോ​ഗാ​ർ ഗ​വ​ർ​ണ​റു​ടെ വ​ക്താ​വ് ദെ​ദ​ർ ല​വാം​ഗ് പ​റ​ഞ്ഞു. ഗ​വ​ർ​ണ​റു​ടെ ഓ​ഫീ​സി​നു സ​മീ​പ​മാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. മൂ​ന്ന് ദി​വ​സ​ത്തെ വെ​ടി​നി​ർ​ത്ത​ൽ ക​രാ​റാ​ണ് താ​ലി​ബാ​നു​മാ​യി സ​ർ​ക്കാ​ർ ഒ​പ്പി​ട്ട​ത്. വെ​ള്ളി​യാ​ഴ്ച​യാ​ണ് ക​രാ​ർ നി​ല​വി​ൽ ​വ​രു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here