ദില്ലി: ഇന്ത്യൻ ഭരണഘടനയുടെ ശിൽപി ഡോ. ബി ആർ അംബേദ്കറിനെ ഓർമ്മദിനത്തിൽ ശ്രദ്ധാജ്ഞലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹത്തിന്റെ പോരാട്ടം ലക്ഷക്കണക്കിന് ജനങ്ങൾക്ക് പ്രത്യാശ നൽകിയെന്നും മോദി പറഞ്ഞു. പ്രധാനമന്ത്രിക്കൊപ്പം രാഷ്ട്രപതി ദ്രൗപതി മുർമുവും ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറും പാർലമെന്റ് മന്ദിരത്തിൽ പുഷ്പാജ്ഞലി അർപ്പിച്ചു.
‘ഡോ. ബാബാസാഹേബ് അംബേദ്കറിന് ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുകയും നമ്മുടെ രാജ്യത്തിന് അദ്ദേഹം നൽകിയ മാതൃകാപരമായ സേവനം അനുസ്മരിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ പോരാട്ടങ്ങൾ ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രതീക്ഷ നൽകി, ഇന്ത്യയ്ക്ക് ഇത്രയും വിപുലമായ ഒരു ഭരണഘടന നൽകാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെ ഒരിക്കലും മറക്കാനാവില്ല.’ പ്രധാനമന്ത്രി ട്വീറ്റിൽ കുറിച്ചു.