മൂന്നാര്‍: കഴിഞ്ഞ ഒരാഴ്ചയായി മൂന്നാറിലേക്ക് വിനോദ സഞ്ചാരികളുടെ പ്രവാഹമായിരുന്നു. ഏതാണ്ട് ഒരു ലക്ഷത്തിലധികം വിനോദ സഞ്ചാരികളാണ് ഈ ദിവസങ്ങളില്‍ മൂന്നാറിലെത്തിയത്. മുന്‍കൂര്‍ മുറികള്‍ ബുക്ക് ചെയ്ത് എത്തിവര്‍ക്കൊഴികെ മറ്റാര്‍ക്കും തന്നെ മുറികള്‍ ലഭിച്ചിരുന്നില്ല.
രാത്രികാലങ്ങളില്‍ എത്തിവര്‍ വഴിയോരങ്ങളില്‍ വാഹനങ്ങളില്‍ തന്നെ കിടന്നുറങ്ങി നേരം വെളുപ്പിച്ചു. മൂന്നാറിലെ പ്രധാന വിനോദ സഞ്ചാര മേഖലകളായ മാട്ടുപ്പെട്ടി, രാജമല, എക്കോ പോയിന്‍റ്, ഫോട്ടോ പോയിന്‍റ് , കുണ്ടള ജലാശയങ്ങള്‍ ഏന്നിവിടങ്ങളില്‍ സന്ദര്‍ശകരുടെ നീണ്ട നിര കാണാമായിരുന്നു.
തിരക്കേറിയതോടെ ട്രാഫിക്ക് കുരുക്കും മണിക്കൂറുകളോളം നീണ്ടു. കെ എഫ് ഡി സിയുടെ കീഴിലുള്ള ഫ്ളവര്‍ ഗാര്‍ഡനില്‍ 29,270 പേരും, രാജമലയില്‍ 35,000 പേരും, ജില്ലാ ടൂറിസം വകുപ്പിന്‍റെ ബോട്ടാനിക്ക് ഗാര്‍ഡനില്‍ 20,000 പേരുമാണ് കഴിഞ്ഞ 10 ദിവസത്തിനിടെ സന്ദര്‍ശിച്ചത്.