തിരുവനന്തപുരം; സ്വർണക്കടത്ത് കേസിൽ പ്രതികളായ സ്വപ്‌ന സുരേഷിനേയും സന്ദീപ് നായരേയും റിമാൻഡ് ചെയ്തു. ഈ മാസം 21 വരെയാണ് റിമാൻഡ് ചെയ്തത്. ഇരുവരും കസ്റ്റംസിന്റെ കസ്റ്റഡിയിൽ ആയിരുന്നു.
എം ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ശിവശങ്കറിന്റെ സമ്പാദ്യത്തെക്കുറിച്ച് അന്വേഷിക്കുമെന്നാണ് വിവരം. സ്വപ്നയുടെ ബാങ്ക് ലോക്കറുകളെ കുറിച്ച് ശിവശങ്കറിന് അറിയാമായിരുന്നുവെന്നാണ് ചാർട്ടേഡ് അകൗണ്ടന്റ് അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. തിരുവനന്തപുരത്തെ രണ്ട് ബാങ്കുകളിൽ സ്വപ്നയ്ക്കുള്ള ലോക്കറുകളെ കുറിച്ച് ശിവശങ്കറിന് അറിയാമായിരുന്നുവെന്ന് ഇയാൾ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്.