സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാർ ; ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ

0
62

തിരുവനന്തപുരം : സ്വകാര്യ ബസുടമകളുമായി ചർച്ച നടത്താൻ തയ്യാറാണെന് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ. ബസുടമകൾക്കായുള്ള എല്ലാ സാഹായങ്ങളും സർക്കാർ ചെയ്തു. ടാക്‌സ് അടയ്‌ക്കേണ്ട അവസാന തീയതി രണ്ട് മാസത്തേക്ക് നീട്ടി നൽകിയിട്ടുണ്ട് . ബസുടമകൾ സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ബസുടമകളെയും ജീവനക്കാരെയും മാത്രം നോക്കി തീരുമാനങ്ങൾ നടപ്പാക്കാൻ പറ്റില്ല, പൊതുജനങ്ങളുടെ കാര്യം നോക്കേണ്ട ഉത്തരവാദിത്തം ഇക്കാര്യത്തിൽ സർക്കാറിനുണ്ട്. ഈ കാലഘട്ടത്തിൽ സർക്കാറിന്റെ സാമ്പത്തിക പരിമിതി എല്ലാവർക്കും അറിയാം. ഈ പ്രയാസങ്ങളെല്ലാം പരിഗണിച്ചുകൊണ്ട് ഒരു പൊതു സമവായത്തിലൂടെയാണ് കാര്യങ്ങൾ ചെയ്യുന്നത്. ആ സമവായത്തിന്റെ ഭാഷയിലുള്ള തീരുമാനങ്ങളോട് സഹകരിക്കണമെന്നാണ് സ്വകാര്യ ബസുടമകളോട് ആവശ്യപ്പെടാനുള്ള തെന്നും മന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here